മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന 251 മത് ചിത്രം പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. കോവിഡ് പ്രതിസന്ധി കാരണമാണ് ഇതിന്റെ ജോലികൾ നീണ്ടു പോയത്. ഇതുവരെ പേരിടാത്ത ഈ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്ന് പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ഇതിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ്. നീട്ടിവളർത്തിയ മീശയുമായി മെഗാ മാസ്സ് ലുക്കിലാണ് ഈ പോസ്റ്ററിൽ സുരേഷ് ഗോപിയെ കാണാൻ സാധിക്കുന്നത്. 2023 മാർച്ചിലാവും ഈ ചിത്രം റിലീസ് ചെയ്യുകയെന്ന വിവരവും ഇന്ന് പുറത്തു വിട്ട സെക്കന്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് തരുന്നുണ്ട്. എത്രിയൽ എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് രാഹുൽ രാമചന്ദ്രനാണ്. സമീൻ സലിം രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേരും, ഇതിലെ സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങളും അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഇനി വരാനുള്ള റിലീസ്. ആർ ജെ ഷാൻ രചിച്ച ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസറായാണ് സുരേഷ് ഗോപിയെത്തുന്നത്. ഷിബിൻ ഫ്രാൻസിസ് രചിച്ച് നവാഗതനായ മാത്യൂസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമായിരിക്കും പാപ്പൻ കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്ന സുരേഷ് ഗോപി ചിത്രം. ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം, ജയരാജ് ഒരുക്കാൻ പോകുന്ന ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.