ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മാസ്റ്റർ ഡയറക്ടർ ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. ജൂലൈ അവസാനം റിലീസ് ചെയ്ത ഈ ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറി. 30 കോടിയോളം രൂപയുടെ ആഗോള കളക്ഷൻ നേടിയ പാപ്പൻ, ടോട്ടൽ ബിസിനസായി അമ്പത് കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും തീയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം ഈ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിങ്ങിന് കൂടിയൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ ഏഴു മുതൽ സീ ഫൈവിലാണ് പാപ്പൻ സ്ട്രീം ചെയ്യാൻ പോകുന്നത്. എബ്രഹാം മാത്യു മാത്തനെന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് ആർ ജെ ഷാനാണ്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റാണ് പാപ്പൻ.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നത്. സുരേഷ് ഗോപിക്ക് പുറമെ നീത പിള്ളൈ, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനുമാണ്.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.