ഒന്നര കോടി ചിലവിൽ ക്ളൈമാക്‌സ് ഫൈറ്റ്; ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ജെ എസ് കെ ഒരുങ്ങുന്നു.
മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെ എസ് കെ. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഇതിന്റെ ക്ളൈമാക്സ് ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ക്ളൈമാക്സിലെ ഒരു സംഘട്ടനത്തിന് മാത്രം ചെലവായത് ഒന്നര കോടി രൂപയാണ്. ഏഴ് ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സംഘട്ടനം നാഗർകോവിലിൽ നിർമ്മിച്ച ഒരു സെറ്റിലാണ് ചിത്രീകരിച്ചത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ഈ വമ്പൻ സംഘട്ടന രംഗം സംവിധാനം ചെയ്തത്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത് പ്രേമം ഫെയിം അനുപമ പരമേശ്വരനാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് അനുപമ മലയാളത്തിൽ അഭിനയിക്കുന്നത്.
അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമായി ഒരുങ്ങുന്ന ജെ എസ് കെ, കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് നിർമ്മിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷം ചെയ്യുന്നതെന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. രണദിവ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗിരീഷ് നാരായണൻ, എഡിറ്റ് ചെയ്യുന്നത് സംജിത് മുഹമ്മദ് എന്നിവരാണ്. സജിത്ത് കൃഷ്ണ ലൈൻ പ്രൊഡ്യൂസർ ആയെത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് ജയൻ ക്രയോൺ ആണ്. അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ആണ് സുരേഷ് ഗോപിയുടെ അടുത്ത റിലീസ്. നവംബറിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസാണ്
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.