മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും രചയിതാവും എഡിറ്ററുമായ മഹേഷ് നാരായണനാണ്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷത്തിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും അഭിനയിക്കുമെന്നാണ് വാർത്തകൾ വരുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി- സുരേഷ് ഗോപി ടീം ഒന്നിക്കുന്നതെന്നാണ് ഇതിന്റെ സവിശേഷത. അമേരിക്ക, ബ്രിട്ടൻ, ഡൽഹി എന്നിവിടങ്ങളിലായാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. ഏകദേശം 90 ദിവസത്തോളം ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുക.
ഇപ്പോൾ കുടുംബത്തോടൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന മമ്മൂട്ടി ഏപ്രിൽ മാസത്തിൽ തന്നെ ഇതിൽ ജോയിൻ ചെയ്യും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മെയ് ഒൻപതിന് ആഗോള റിലീസായി എത്തുമെന്ന് കരുതപ്പെടുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം രചിച്ചത് മിഥുൻ മാനുൽ തോമസാണ്. ഏകദേശം എഴുപത് കോടിയോളം മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ സ്വന്തം മമ്മൂട്ടി കമ്പനി തന്നെയാണ്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് താരം സുനിൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മലയാള യുവതാരം സണ്ണി വെയ്‌നും വേഷമിട്ടിട്ടുണ്ട്. ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക എന്ന ചിത്രവും മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.