മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആറു വർഷത്തെ തന്റെ രാജ്യ സഭാംഗമായുള്ള സേവന സമയത്തു പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി പോസ്റ്റ് ആരംഭിച്ചത് എങ്കിലും, പോസ്റ്റ് അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അധിക്ഷേപിച്ചു പ്രത്യക്ഷപ്പെട്ട ചില ട്രോളുകൾക്കു മാസ്സ് മറുപടി നൽകിക്കൊണ്ടാണ്. സുരേഷ് ഗോപി കുറിച്ച വാക്കുകൾ ഇങ്ങനെ, “പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്.. ഒറ്റക്കൊമ്പന്റെ കൊമ്പ്”.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ താടിയുള്ള ലുക്കിനെ പരിഹസിച്ചു ചില ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നത്. അതിൽ പലതും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു താനും. അതിലൊരെണ്ണത്തിന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് കൊടുത്ത മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഏതായാലും അതിനിപ്പോൾ സുരേഷ് ഗോപി കൂടി മറുപടിയുമായി എത്തിയതോടെ വലിയ കയ്യടിയാണ് ഈ ആക്ഷൻ സൂപ്പർ താരത്തിന് ലഭിക്കുന്നത്. തന്റെ പുതിയ ലുക്ക് ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് വേണ്ടിയാണെന്നും സുരേഷ് കൂടി പറഞ്ഞിട്ടുണ്ട്. നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഈ ചിത്രം രചിച്ചത് ഷിബിൻ ഫ്രാൻസിസും നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടവുമാണ്. ജോഷി ഒരുക്കിയ പാപ്പൻ എന്ന പുതിയ സുരേഷ് ഗോപി ചിത്രം, ഈ വരുന്ന മെയ് ഇരുപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ഇതിൽ എത്തുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.