മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി വീണ്ടും മാസ്സ് പോലീസ് കഥാപാത്രമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പർഹിറ്റായ ജോഷി ചിത്രം പാപ്പനിൽ പോലീസ് കഥാപാത്രമാണ് സുരേഷ് ഗോപി ചെയ്തത് എങ്കിലും, അതിൽ ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ വേഷത്തിലാണ് അദ്ദേഹമെത്തിയത്. എന്നാൽ വീണ്ടും പോലീസ് യൂണിഫോമിൽ സുരേഷ് ഗോപിയെത്തുന്ന ഒരു മാസ്സ് ആക്ഷൻ ചിത്രവുമായി വരികയാണ് യുവ സംവിധായകരിൽ ശ്രദ്ധേയനായ ഹനീഫ് അദനി. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദർ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച ഹനീഫ് അദനി, അതിന് ശേഷം മമ്മൂട്ടി തന്നെ നായകനായ ഷാജി പാടൂർ ചിത്രം അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥയും രചിച്ചു. സൂപ്പർഹിറ്റായ ആ ചിത്രത്തിന് ശേഷം പിന്നെ നമ്മൾ ഹനീഫ് അദനിയെ കണ്ടത് സംവിധായകന്റെ കുപ്പായത്തിലാണ്.
നിവിൻ പോളി നായകനായ മിഖായേൽ എന്ന ആക്ഷൻ ചിത്രമാണ് അദ്ദേഹമൊരുക്കിയത്. ആന്റോ ജോസഫ് നിർമ്മിക്കാൻ പോകുന്ന ഹനീഫ് അദനിയുടെ പുതിയ ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലിച്ചി നായികാ വേഷം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും. വമ്പൻ ബഡ്ജറ്റിലാണ് ഈ ഹനീഫ് അദനി- സുരേഷ് ഗോപി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ജിബു ജേക്കബ് ഒരുക്കിയ മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. അതിലെ പ്രകടനത്തിന് അദ്ദേഹത്തിന് പ്രേക്ഷകരിൽ നിന്ന് പ്രശംസ ലഭിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.