[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാതലിലേക്ക് ജ്യോതികയെ നിർദേശിച്ചത് മമ്മൂക്ക; വെളിപ്പെടുത്തി സംവിധായകൻ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കാതൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിൽ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ നായികയായ ജ്യോതിക ആണെന്നതാണ്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീതാകല്യാണം എന്നീ മലയാള ചിത്രങ്ങൾക്ക് ശേഷം, ഏകദേശം 13 വർഷം കഴിഞ്ഞാണ് ജ്യോതിക മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.

തിരക്കഥ കേട്ടയുടൻ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് തോന്നി എന്നും, താൻ കേട്ട കഥകളിൽ ഏറ്റവും താത്പര്യം തോന്നിയ ഒന്നാണ് ഈ ചിത്രത്തിന്റെ കഥയെന്നും ജിയോ ബേബി പറയുന്നു. കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി മനസ്സ് തുറന്നത്. തന്റെ ഓരോ ചിത്രവും വ്യത്യസ്തമാകണമെന്നാണ് ആഗ്രഹമെന്നും കാതലും അത്തരത്തിൽ വ്യത്യസ്‌തമായ ചിത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. കഥയിഷ്ടപെട്ട മമ്മൂട്ടി തന്നെയാണ് അദ്ദേഹത്തിന്റെ ജോഡിയായി ജ്യോതികയുടെ പേര് കൂടി നിർദേശിച്ചതെന്നും ജിയോ ബേബി പറഞ്ഞു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.