ഒരുകാലത്തു തെന്നിന്ത്യൻ സിനിമയിൽ താര റാണി ആയി തിളങ്ങിയ നടിയാണ് പ്രശസ്ത തമിഴ് നടി ഖുശ്‌ബു. ഇപ്പോഴും ഇടയ്ക്കു സിനിമയിൽ അഭിനയിക്കുന്ന അവർ രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും വലിയ രീതിയിൽ ശ്രദ്ധ നേടിയ ആളാണ്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായ ചിത്രങ്ങളായി മാറി. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് ഖുശ്‌ബു. മോഹൻലാലിനൊപ്പം അങ്കിൾ ബൺ, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഖുശ്‌ബു, സുരേഷ് ഗോപിക്ക് ഒപ്പം മാനത്തെ കൊട്ടാരം, യാദവം, അനുഭൂതി എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം വൃദ്ധന്മാരെ സൂക്ഷിക്കുക, മാജിക് ലാംപ്, എന്ന ചിത്രത്തിലും അഭിനയിച്ചു. ഇളവങ്കോട് ദേശം, സ്റ്റാലിൻ ശിവദാസ്, കയ്യൊപ്പു, പ്രാഞ്ചിയേട്ടൻ എന്നീ ചത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പവും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം മാനത്തെ കൊട്ടാരം, മിസ്റ്റർ മരുമകൻ എന്നീ ചിത്രങ്ങളിലും ഈ നടി പ്രത്യക്ഷപെട്ടു. ഇപ്പോഴിതാ ഖുശ്‌ബു സൂപ്പർ നായികയായി നിന്ന സമയത്തു തനിക്കു അവരോടുണ്ടായിരുന്ന ആരാധന വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് സൂപ്പർ താരം സുരേഷ് ഗോപി.
തമിഴ്‌നാട്ടില്‍ വലിയ ആരാധകരുണ്ടായിരുന്ന ഖുശ്ബുവിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം ആണ് സുരേഷ് ഗോപി പറയുന്നത്. ഖുശ്ബുവിനെ ആദ്യമായി കാണുന്നത് യാദവം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണെന്നും അന്ന് ആരാധനയോടെയാണ് അവരെ താൻ നോക്കിയതെന്നും കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ഖുശ്ബു അതിഥിയായി എത്തിയ എപിസോഡിൽ സുരേഷ് ഗോപി പറയുന്നു. തമിഴ്‌നാട്ടില്‍ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയുന്ന കാര്യങ്ങളൊക്കെ കേട്ട് നില്‍ക്കുന്ന സമയമാണ് അതെന്നും ഒരു സൂപ്പര്‍ ഹ്യൂമന്‍, ഒരു സൂപ്പര്‍ ഹീറോയിന്‍ എന്ന രീതിയിലൊക്കെ ഈ നടിയെ കാണുന്ന സമയമാണ് അതെന്നും സുരേഷ് ഗോപി ഓർത്തെടുക്കുന്നു. യാദവം ഷൂട്ടിംഗ് സമയത്ത്, ഒരിക്കലെങ്കിലും താൻ അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് ഖുശ്‌ബുവിനോട് സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല എന്നും സുരേഷ് ഗോപി പറയുന്നു. ഏറെ ബഹുമാനത്തോടെ ദൂരെ നിന്ന് മാത്രമേ ഖുശ്ബുവിനെ കണ്ടിട്ടുള്ളു എന്ന് വെളിപ്പെടുത്തിയ സുരേഷ് ഗോപി, ഖുശ്ബു ഇന്ന് നല്ലൊരു സുഹൃത്തുകൂടിയാണെന്നും പറയുന്നു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.