ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ആക്ഷൻ ക്രൈം ത്രില്ലർ രചിച്ചിരിക്കുന്നത് ആർ ജെ ഷാൻ ആണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണിപ്പോൾ. മെയ് ഇരുപത്തിയേഴിനാണു ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസറായാണ് സുരേഷ് ഗോപി ഈ ചിത്രത്തിലെത്തുന്നത്. വീണ്ടും ഒരു തീപ്പൊരി കഥാപാത്രമായി ജോഷി ചിത്രത്തിലൂടെ സുരേഷ് ഗോപി വരുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്.
സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്ത പാപ്പന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ്, ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ്. ഭൂപതി, ലേലം, വാഴുന്നോർ, പത്രം, സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, ധ്രുവം എന്നിവയാണ് സുരേഷ് ഗോപി ഇതിനു മുൻപഭിനയിച്ച ജോഷി ചിത്രങ്ങൾ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.