[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സുന്‍ദീപ് കിഷൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ..!

പ്രശസ്ത തമിഴ്/ തെലുങ്കു താരം നടൻ സുന്‍ദീപ് കിഷൻ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വരികയാണ്. മൈക്കിൾ എന്ന് പേരിട്ടിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സുൻദീപിനൊപ്പം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, സംവിധായകനും നടനുമായ ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത് എന്നുള്ള വിവരമാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി യുടെയും, കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടിയാണ് സംവിധാനം ചെയ്യുന്നത്. ശിവ ചെറി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്ന ഈ ചിത്രത്തിന്റെ പി ആർ ഒ ആയി ജോലി ചെയ്യുന്നത് എ എസ് ദിനേശ്, ശബരി എന്നിവരാണ്. 12 വർഷം മുൻപ് പ്രസ്ഥാനം എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയിലെത്തിയ സുൻദീപ് കിഷൻ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പിന്നീട് പ്രേക്ഷകരുടെ മുന്നിലെത്തി. മൈക്കിൾ കൂടാതെ നരകാസുരൻ എന്ന കാർത്തിക് നരെയ്ൻ ചിത്രവും, പേരിടാത്ത വി ഐ ആനന്ദ് ചിത്രവുമാണ് സുൻദീപ് അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.