സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മലയാളത്തിലെ വമ്പൻ സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ ഇന്ന് തീയേറ്ററുകളിലെത്തി. രാവിലെ മുതൽ തന്നെ കേരളത്തിലെ പല സ്‌ക്രീനുകളിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഈ ചിത്രത്തിന്റെ ഷോകൾ ആരംഭിച്ചിരുന്നു, ആർ ജെ ഷാൻ രചിച്ച തിരക്കഥയെ അവലംബിച്ചു കൊണ്ട് ജോഷി ഒരുക്കിയ ഈ മാസ്സ് ക്രൈം ത്രില്ലറിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് വരുന്നത്. സുരേഷ് ഗോപിയുടെ ഇൻട്രൊഡക്ഷൻ സീൻ അതിഗംഭീരമായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഓരോ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ വ്യക്തമായ പ്രാധാന്യം ഉണ്ടെന്നും, ആദ്യ പകുതിയിൽ തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും അതുപോലെ ആരാധകർ എന്ന നിലയിൽ രോമാഞ്ചം സമ്മാനിക്കുന്നതുമായ നിമിഷങ്ങൾ ഉണ്ടെന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്.
ജോഷിയുടെ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. സുരേഷ് ഗോപി എന്ന നടനേയും താരത്തെയും ജോഷി മനോഹരമായി ഉപയോഗിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നുണ്ട്. രണ്ടാം പകുതി കാണാനുള്ള ആകാംഷയും ആവേശവും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഇന്റർവെൽ ഭാഗം ഒരുക്കിയിരിക്കുന്നതെന്നും ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ നമ്മളോട് പറയുന്നു. ഏതായാലും രണ്ടാം പകുതിയും മിന്നിച്ചാൽ, ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്ന് ഒരു വമ്പൻ ഹിറ്റ് കൂടെ മലയാള സിനിമയിൽ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സിനിമാ പ്രേമികളും. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, നൈല ഉഷ, നീത പിള്ളൈ എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.