ഒരുപിടി വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ഒരു ടീമാണ് ജോഷി- സുരേഷ് ഗോപി ടീം. വർഷങ്ങളുടെ ഇടവേളക്കു ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഇന്ന് കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനമാരംഭിക്കുന്ന ഈ ചിത്രം ഇവിടുത്തെ 250 ലധികം സ്‌ക്രീനുകളിലാണ് എത്തുന്നത്. ഒരു മാസ്സ് ക്രൈം ത്രില്ലറായാണ് പാപ്പൻ ഒരുക്കിയിരിക്കുന്നത്. കെയർ ഓഫ് സൈറാബാനു എന്ന പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം ആർ ജെ ഷാൻ രചിച്ച ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് പോലീസ് യൂണിഫോമിൽ അദ്ദേഹമഭിനയിച്ചതെന്നതും പ്രേക്ഷകരെ ആകർഷിച്ച ഘടകമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് പാപ്പൻ നിർമ്മിച്ചിരിക്കുന്നത്.
നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങി ഒരു വമ്പൻ താരനിര സുരേഷ് ഗോപിയോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായിരുന്നു. അതുപോലെ ഇതിന്റെ കിടിലൻ പോസ്റ്ററുകളും പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയിയും, ഡിറ്റ് ചെയ്തത് ശ്യാം ശശിധരനുമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.