‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ?’… ‘രണ്ടുവ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’. സമൂഹമാധ്യമങ്ങൾ പരിഹസിക്കാനും അധിക്ഷേപിക്കാനും ട്രോളാനും മാത്രമുള്ള ഇടമാണെന്ന ധാരണ ഉടച്ചുവാർത്ത മറുപടി അടുത്തിടെ വൈറലായിരുന്നു. മലയാളത്തിന്റെ പ്രിയ സൂപ്പർതാരമായ സുരേഷ് ഗോപിയുടെ ഫോട്ടോ ഒരു വശത്തും, മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, രണ്ട് ഫോട്ടോകളിലെയും വ്യത്യാസം കണ്ടുപിടിക്കാമോ എന്ന പോസ്റ്റിന് നടന്റെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി അഭിനന്ദനാർഹമായിരുന്നു ട്രോളിനും പരിഹാസത്തിനും സിനിമയിൽ മാത്രമല്ല, റിയൽ ലൈഫിലും അർഹിച്ച മറുപടി നൽകുന്ന സുരേഷ് ഗോപി എന്നാൽ, മകന് മുൻപേ ആ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നെങ്കിൽ, എങ്ങനെ പ്രതികരിച്ചേനേ! കോളജ് പഠന കാലത്ത് സൈലന്റ് വാലിയെയും, സിംഹവാലനെയും സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ച ആളെന്ന നിലയിൽ അത് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൃഗമാണെന്നായിരിക്കും മറുപടി നൽകുക എന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്റെ അച്ഛനും അമ്മയ്ക്കും ജനിച്ച ഞാനും, മറുവശത്ത് എന്റെ അച്ഛനും അമ്മയ്ക്കും ജനിക്കാത്ത എന്റെ സഹോദരനും എന്നായിരുന്നേനെ ഞാൻ പറയുന്നത്.’ എന്നാലും, ആ പോസ്റ്റ് ഇട്ട ആളുടെ മാതാപിതാക്കളെ ഓര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്നും താരം പറഞ്ഞു. അവർ എത്ര ദിവസം ഉറക്കം നഷ്ടപ്പെട്ട് ഇരുന്ന് കാണും. ഗോകുലിനെ കുറിച്ച് ഓർത്ത് അവൻ എന്റെ മോനാണെടാ എന്ന് എനിക്ക് തോന്നിയെങ്കിലും, അവനെ അഭിനന്ദിക്കാൻ തോന്നിയില്ല. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് എന്റെ വിഷമം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും ആ അച്ഛനെയും അമ്മയെയും ഉദ്ദേശിച്ചിട്ടില്ല എന്നും അവൻ വീണ്ടും പോസ്റ്റിട്ടു.’ അപ്പോഴാണ്, നീയെന്റെ മോനാണെടാ എന്ന് താൻ മനസിൽ പറഞ്ഞതെന്നും സൂപ്പർതാരം വിവരിച്ചു. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ഇത്തരം അതിരുവിട്ട പ്രകടനങ്ങളെയും സുരേഷ് ഗോപി വിമർശിച്ചു. ‘നവനൂതന ടെക്നോളജി, എല്ലാം നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിയാണ്. സൗഹൃദങ്ങളെ കത്തിച്ച് അവ ശത്രുത വളർത്താനായി ഉപയോഗിക്കുമ്പോൾ, ഈ സൗകര്യങ്ങൾ മുഴുവൻ സമൂഹത്തിലെ ഏറ്റവും വലിയ അസൗകര്യമായിട്ടല്ലേ നിങ്ങൾ മാറ്റുന്നത്? ഞാൻ ചെയ്ത ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല, എന്നാൽ ഞാൻ ചെയ്തത് തെറ്റായിരിക്കില്ല. നിങ്ങളുടെ ഇഷ്ടമില്ലായ്മ ഒരു മോശപ്പെട്ട ചേഷ്ടയിലൂടെയോ വാക്കിലൂടെയോ പറയുന്നതിന് നിങ്ങൾക്ക് സന്തോഷം കിട്ടുന്നെങ്കിൽ, അത് എനിക്ക് വിഷമം ഉണ്ടാക്കുന്നെങ്കിൽ എന്റെ അവകാശം എവിടെ? ഞാൻ അങ്ങോട്ട് അതിക്രമിച്ച് കടന്നിട്ടില്ല, നിങ്ങളാണ് അത് ചെയ്തത്, തിരിച്ചും. അപ്പോൾ ഇങ്ങനെയുള്ളവരാണ് എന്നെ വളർത്തികൊണ്ടിരിക്കുന്നത്.’ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർ കാരണം തന്റെ ജനപ്രിയത വർധിക്കുകയാണെന്നും താരം ഓൺലുക്കേഴ്സ് മീഡിയയോട് ഒരു അഭിമുഖത്തിൽ പറഞ്ഞു.
അച്ഛനെ പരിഹസിച്ചുള്ള പോസ്റ്റ് കണ്ട് പ്രതികരിച്ചത്, ഒരു തഗ് ലൈഫ് മോഡിലല്ലെന്നും വളരെ വേദനയുണ്ടാക്കിയെന്നും ഗോകുൽ സുരേഷ് പറഞ്ഞു. ‘എന്റെ അച്ഛൻ ഒരു അഴിമതിക്കാരൻ ആയിരുന്നെങ്കിൽ ഞാൻ ഈ ട്രോളിന് പ്രതികരിക്കില്ലായിരുന്നു. ഞങ്ങൾക്ക് എൻജോയ് ചെയ്യാനുള്ള സമ്പാദ്യം കൂടി അച്ഛനിഷ്ടപ്പെട്ട കാര്യങ്ങൾക്കാണ് വച്ചിരിക്കുന്നത്. അച്ഛൻ അത് ആർക്കാണോ നൽകാൻ തോന്നുന്നത് അത് ചെയ്യും. അതിലൊരു ന്യായമുണ്ട്. എന്നാൽ ആ ന്യായവും വിട്ടാണ് പലരും സംസാരിക്കുന്നത്. എന്റെ ചെറിയ പ്രായത്തിൽ തന്നെ, അച്ഛനെ കുറിച്ച് പറയുന്നവരോട് തർക്കിക്കുമായിരുന്നു. പലതും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. അച്ഛനെ മാത്രമല്ല, അമ്മയെയും സഹോദരിയെയും കുടുംബത്തെയും ഫോട്ടോ വച്ചും മറ്റും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ സഹിച്ചിരുന്നു. പിന്നീട്, ഈ ട്രോൾ വന്നപ്പോൾ ഞാൻ അത് തഗ് ലൈഫ് മോഡിലല്ല ചെയ്തത്. വളരെ വേദനയോടെയാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഒരു രാത്രി 12.30യോടെയാണ് ഞാൻ ഇത് കണ്ടത്. പക്ഷേ, പുലർച്ചെ 4.30 വരെ അതും പിടിച്ച് ഇരിക്കുവാരുന്നു. എനിക്ക് അയാളുടെ വീട്ടിൽ പോയി അയാളെ ഇടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്കത് ചെയ്യാൻ പറ്റില്ല,’ ഗോകുൽ വ്യക്തമാക്കി.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.