മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പാപ്പൻ ജൂലൈ ഇരുപത്തിയൊന്പതിനു റിലീസ് ചെയ്യാൻ പോവുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ മാസ്സ് ക്രൈം ത്രില്ലർ രചിച്ചത് ആർ ജെ ഷാൻ ആണ്. ഇപ്പോഴിതിന്റെ പ്രമോഷന്റെ തിരക്കിലാണ് സുരേഷ് ഗോപി. അങ്ങനെ ഇതിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ സുരേഷ് ഗോപി തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് പുറത്തു വിട്ട വിവരങ്ങൾ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഇനി സുരേഷ് ഗോപിയഭിനയിച്ചു ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 എന്നിവയൊക്കെ അതിൽ ചിലതാണ്. മാത്യു തോമസിന്റെ സംവിധാനത്തില്‍ ടോമിച്ചൻ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പൻ ഷൂട്ട് ചെയ്യാന്‍ വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ തന്നെ വേണമെന്നും, ഗ്രാഫിക്സ് ഉപയോഗിക്കാതെ ഷൂട്ട് ചെയ്യാൻ വേണ്ടി അവിടെ നിന്നുള്ള അനുവാദം കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു. അനുഷ്ക ഷെട്ടിയോ സോനാക്ഷി സിൻഹയോ ആയിരിക്കും അതിലെ നായികാ വേഷം ചെയ്യുകയെന്നും സുരേഷ് ഗോപി പറയുന്നു.
ജയരാജ് ഒരുക്കുന്ന ഹൈവേ 2 വലിയ ക്യാന്‍വാസില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രമാണെന്നും ഇത് ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല എന്നും സുരേഷ് ഗോപി പറഞ്ഞു. ആദ്യ ഭാഗത്തിലെ ശ്രീകർ പ്രസാദിനെ ഈ ചിത്രത്തിൽ കാണാൻ കഴിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏഴു സംസ്ഥാനത്തെ ഹൈവേകളിലായാണ് ഈ ചിത്രം ഷൂട്ട് ചെയ്യുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് രണ്ടും കൂടാതെ പാർവതി തിരുവോത്, അനുപമ പരമേശ്വരൻ എന്നിവരുമഭിനയിക്കുന്ന, കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ചിത്രവും പ്ലാൻ ചെയ്യുണ്ടെന്നും അദ്ദേഹം പ്രസ് മീറ്റിൽ പറഞ്ഞു.
ഫോട്ടോ കടപ്പാട്: SHAFISHAKKEER
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.