മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി അഭിനയിച്ച പാപ്പൻ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇത് കൂടാതെ ഒരുപിടി ചിത്രങ്ങൾ സുരേഷ് ഗോപി നായകനായി അണിയറയിൽ ഒരുങ്ങുകയുമാണ്. ഒറ്റക്കൊമ്പൻ, ഹൈവേ 2, മേം ഹൂം മൂസ എന്നിവയാണ് അതിലെ പ്രമുഖ ചിത്രങ്ങൾ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഷ്യൽ മീഡിയയിൽ പരക്കുന്ന ഒരു വാർത്തയാണ് സൂപ്പർ മെഗാ ഹിറ്റായ സുരേഷ് ഗോപി- ജോഷി ചിത്രമായ ലേലത്തിന് രണ്ടാം ഭാഗം വരുന്നു എന്നും, ആനക്കാട്ടിൽ ചാക്കോച്ചി എന്ന ടൈറ്റിൽ കഥാപാത്രമായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു എന്നതും. ഇപ്പോഴിതാ ആ വാർത്തയെ കുറിച്ച് സംസാരിക്കുകയാണ്, ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ സുരേഷ് ഗോപി. അങ്ങനെയൊരു വാർത്ത താനും കേട്ടു എന്നും എ ആചിത്രം സംഭവിക്കുമോ എന്നറിയില്ലായെന്നും സുരേഷ് ഗോപി പറയുന്നു.
അത് മാത്രമല്ല പത്രം 2 വരുന്നുവെന്ന വാർത്തയും താൻ കേട്ടിരുവെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. അതൊക്കെ സംഭവിച്ചാൽ താൻ കൂടെ നിൽക്കുമെന്നും, അല്ലാതെ അത് നടത്തിയെടുക്കാൻ താൻ അങ്ങോട്ട് പോയി ശ്രമിക്കില്ലായെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സുരേഷ് ഗോപി, സോമൻ, എൻ എഫ് വർഗീസ്, സ്പടികം ജോർജ്, സിദ്ദിഖ്, മണിയൻ പിള്ള രാജു, നന്ദിനി തുടങ്ങി ഒട്ടേറെ പേരുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ലേലം. രഞ്ജി പണിക്കർ രചിച്ച ഈ ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപി- ജോഷി ടീമിന്റെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ലേലം.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.