മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ ഇപ്പോൾ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ, സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായി മാറിക്കഴിഞ്ഞു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായി ഇതിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. സുരേഷ് ഗോപിക്കൊപ്പം തന്നെ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ആളാണ് ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്ന സൈക്കോ കില്ലർ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത് സുരേഷ് ഗോപിയുമായുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് ഷമ്മി തിലകൻ. പാപ്പൻ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താൻ തന്റെ ജന്മദിനം ആഘോഷിച്ചതെന്നും, ആ സമയത്തു രാത്രി ഷൂട്ട് നടക്കുമ്പോൾ സുരേഷ് ഗോപി ഡല്‍ഹിയില്‍ നിന്നും വാങ്ങിയ വിശേഷപ്പെട്ട എന്തോ തരം മധുര പലഹാരം സെറ്റിൽ ഉള്ളവർക്ക് നൽകിയെന്നും ഷമ്മി പറയുന്നു.
തനിക്കു രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം മാത്രം താനെടുത്തു ബാക്കി കൂടെയുള്ള ഒരു സുഹൃത്തിനു നൽകിയെന്നും ഷമ്മി പറഞ്ഞു. എന്നാൽ കഴിച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാദ് മനസ്സിലായതെന്നും, അപ്പോൾ താൻ സുരേഷ് ഗോപിയോട് വീണ്ടും അത് തരാമോ എന്ന് ചോദിച്ചെന്നും ഷമ്മി പറയുന്നു. അതിനോടകം അത് തീർന്നു പോയിരുന്നത് കൊണ്ട് അപ്പോൾ തനിക്കത് തരാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും, പക്ഷെ തിലകന്‍ചേട്ടന്റെ മകന്‍ വിഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ഷമ്മി തിലകൻ വെളിപ്പെടുത്തി. പിന്നീട് ഒരുമാസം കഴിഞ്ഞ്, തീർത്തും അപ്രതീക്ഷിതമായി തനിക്കു വേണ്ടി ആ പലഹാരം ഡൽഹിയിൽ നിന്നും വാങ്ങി, ആർട്ട് ഡയറക്ടര്‍ ശ്രീ. സാബു റാം വഴി അദ്ദേഹം തന്റെ വീട്ടിൽ എത്തിച്ചു തന്നെന്നാണ് ഷമ്മി പറയുന്നത്. പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്നേഹമുള്ള, അവരെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അദ്ദേഹത്തെയൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടതെന്നും ഷമ്മി തിലകൻ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സംഭവം വിശദീകരിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.