മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, ഒരുപിടി മാസ്സ് ചിത്രങ്ങളുമായി വമ്പൻ ബ്ലോക് ഓഫീസ് വേട്ടക്കാണ് തയ്യാറെടുക്കുന്നത്. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഇനി യഥാക്രമം പ്രദർശനത്തിനെത്തും എന്ന് കരുതുന്ന സുരേഷ് ഗോപി ചിത്രങ്ങൾ. അതിൽ എല്ലാ ജോലികളും പൂർത്തിയായ കാവൽ എന്ന നിതിൻ രഞ്ജി പണിക്കർ ചിത്രമാകും ആദ്യം എത്തുക. കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ എന്നാണ് ചിത്രം എത്തുക എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് എങ്കിലും ഈ ചിത്രം ഒടിടി റിലീസിന് ശ്രമിക്കാതെ തീയ്യേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാവൽ. ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് ഗോപി. കാവൽ തിയേറ്ററിൽ റിലീസ് ചെയ്യേണ്ട സിനിമയാണ് എന്നും ആ ചിത്രം തിയേറ്ററിൽ വന്നാലേ നന്നാകൂ എന്നാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയ്‌ലർ കണ്ടപ്പോൾ തോന്നിയത് എന്നും സുരേഷ് ഗോപി പറയുന്നു.
കാവൽ എല്ലാം ചേർന്ന ഒരു അവിയൽ ആണെങ്കിൽ ഒറ്റക്കൊമ്പൻ നല്ല മധുരമൂറുന്ന തേൻവരിക്ക ആയിരിക്കും എന്നും അൽപ്പം മദം പിടിപ്പിക്കുമായിരിക്കും എന്നും അദ്ദേഹം പറയുന്നു. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത കാവൽ ട്രൈലെർ മികച്ച പ്രതികരണം ആണ് നേടിയെടുത്തത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പക്കാ ആക്ഷൻ മാസ്സ് ത്രില്ലർ ആയിരിക്കും കാവൽ എന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് നൽകുന്നത്. മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങൾ കൂടാതെ സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷ ഉള്ള ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ. അതിൽ സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ്…
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
This website uses cookies.