മലയാള സിനിമയുടെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഒട്ടേറെ ചിത്രങ്ങൾ ചെയ്യാൻ ഒരുങ്ങുന്ന അദ്ദേഹത്തിന്റെ തിരിച്ചു വരവിലെ ആദ്യ ചിത്രം മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രമാണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ ആയ അനൂപ് സത്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ പുതിയ പ്രൊഡക്ഷൻ ബാനർ ആയ വേ ഫെറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ സൽമാനും എം സ്റ്റാർ കമ്മ്യൂണിക്കേഷനും കൂടി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ മലയാളത്തിൽ ആദ്യമായി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു. സാൾട് ആൻഡ് പെപ്പെർ ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുരേഷ് ഗോപിയോടൊപ്പം മേജർ രവിയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ സൽമാനും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റേയും കല്യാണിയുടെയും ഭാഗങ്ങൾ ദിവസങ്ങൾക്കു മുൻപേ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.
മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുരേഷ് ഗോപി ഇനി അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനൊപ്പം അഭിനയിച്ചത് വെള്ളിത്തിരയിൽ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. അനൂപ് സത്യൻ തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ ശോഭനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുകേഷ് മുരളീധരൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അൽഫോൻസ് ജോസഫ് ആണ്. ടോബി ജോൺ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ഇത് കൂടാതെ രണ്ടു ചിത്രങ്ങൾ കൂടി ദുൽഖർ നിർമ്മിക്കുന്നുണ്ട്. ദുൽഖറിന്റെ ആദ്യ നിർമ്മാണ സംരഭം നവാഗത സംവിധായകനായ ഷംസുവിന്റെ അശോകന്റെ ആദ്യരാത്രിയും രണ്ടാമത്തെ സംരഭം ദുൽഖർ തന്നെ നായകനായി എത്തുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പും ആണ്. ഇതിൽ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. കുറുപ്പിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.