1995 റിലീസ് ആയ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൈവേ. ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി അഭിനയിച്ച ഹൈവേ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ജയരാജ് ആണ്. ഇപ്പോഴിതാ തന്റെ ഇരുന്നൂറ്റി അൻപതിനാലാമതു ചിത്രമായി ഹൈവേ 2 പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ജയരാജ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സാബ് ജോൺ ആണ് ഹൈവേ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചത്. ഹെഡേ ഫിലിമ്സിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച ഈ ചിത്രത്തിൽ റോ ഓഫീസറായ ശ്രീധർ പ്രസാദ് എന്ന കഥാപാത്രത്തിനാണ് സുരേഷ് ഗോപി ജീവൻ നൽകിയത്. ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം അണിനിരന്നിട്ടുണ്ട്. വിജയ രാഘവൻ, ജനാർദ്ദനൻ, ഭാനുപ്രിയ, ഏലിയാസ് ബാബു, ബിജു മേനോൻ, ജോസ് പ്രകാശ്, അഗസ്റ്റിൻ, കുഞ്ചൻ, സുകുമാരി, സ്ഫടികം ജോർജ്, വിനീത്, പ്രേം പ്രകാശ്, കമൽ ഗൗർ, സില്മ സ്മിത എന്നിവരാണ് ഇതിലഭിനയിച്ച താരങ്ങൾ.
എസ് പി വെങ്കിടേഷ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി സുകുമാറാണ്. ബി ലെനിൻ, വി ടി വിജയൻ എന്നിവർ ചേർന്നാണ് ഹൈവേ എഡിറ്റ് ചെയ്തത്. സുരേഷ് ഗോപി നായകനായി ഇനി റിലീസ് ചെയ്യാനുള്ളത് ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ്. ജൂലൈ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ഇത് കൂടാതെ നവാഗതനായ മാത്യൂസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, നവാഗതനായ രാഹുൽ രാമചന്ദ്രൻ ഒരുക്കാൻ പോകുന്ന പേരിടാത്ത ത്രില്ലർ, ജിബു ജേക്കബ് ഒരുക്കുന്ന മേം ഹൂം മൂസ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രം എന്നിവയാണ് സുരേഷ് ഗോപി ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രങ്ങൾ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.