എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം ആർ എസ് വിമൽ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീർ കർണ്ണ. ചിയാൻ വിക്രം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കും. ഇതിനു വേണ്ടിയുള്ള ചില പൂജ കർമ്മങ്ങൾ ഒക്കെ കുറച്ചു നാൾ മുന്നേ തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. അന്ന് സംവിധായകൻ ആർ എസ് വിമലിനൊപ്പം പ്രശസ്ത മലയാള താരം സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് മഹാവീർ കർണ്ണയിൽ സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യും എന്നാണ്. തമിഴിലും ഹിന്ദിയിലും ആയി വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഒരു വിദേശ കമ്പനിയാണ് നിർമ്മിക്കാൻ പോകുന്നത്.
സുരേഷ് ഗോപി ഈ ചിത്രത്തിൽ ഏതു വേഷം ആണ് ചെയ്യുന്നത് എന്നൊന്നും ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നില്ല. ഏതായാലും ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനു മുൻപ് ഷങ്കർ ഒരുക്കിയ വിക്രം ചിത്രമായ ഐയിൽ സുരേഷ് ഗോപി വില്ലൻ ആയി എത്തിയിരുന്നു. അതിനു മുൻപ് സുരേഷ് ഗോപി നായകനായ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിക്രം. അന്ന് പക്ഷെ വിക്രം സഹനടനായി അഭിനയിച്ചു വളർന്നു വരുന്ന കാലമാണ്. ഈ ചിത്രത്തിന് വേണ്ടി ശരീരം ഒരുക്കുകയാണ് വിക്രം ഇപ്പോൾ. അതിനൊപ്പം കുതിര സവാരിയും വാൾപ്പയറ്റും പഠിക്കുന്നുമുണ്ട് അദ്ദേഹം. മലയാളത്തിൽ അടുത്ത വർഷം ലേലം രണ്ടാം ഭാഗവുമായി എത്താൻ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.