മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം മലയാള സിനിമ കണ്ട സൂപ്പർ താരമായിരുന്നു സുരേഷ് ഗോപി. എന്നാൽ രണ്ടായിരാമാണ്ടിന്റെ പകുതിക്കു ശേഷം അദ്ദേഹത്തിന്റെ താരമൂല്യം താഴേക്കു പോവുകയും രാഷ്ട്രീയ- സാമൂഹിക പ്രവർത്തനങ്ങളുമായി അദ്ദേഹം സിനിമാ ലോകത്തു നിന്ന് ഏറെനാൾ മാറി നിൽക്കുകയും ചെയ്തു. അതിനിടക്കും ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു എങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ച ആ തിരിച്ചു വരവ് സംഭവിച്ചിരുന്നില്ല. എന്നാലിപ്പോൾ ഒരു ഗംഭീര തിരിച്ചു വരവിനുള്ള കളമൊരുക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഈ വർഷമാദ്യം റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തോടെ തിരിച്ചു വന്ന സുരേഷ് ഗോപി നായകനായി ഇനി വരുന്നത് രണ്ടു മാസ്സ് ചിത്രങ്ങളാണ്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലും അതുപോലെ മാത്യൂസ് തോമസ് എന്ന നവാഗതൻ ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രവും. ഇതിൽ മാത്യൂസ് തോമസ് ചിത്രം സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്പതാമത്തെ ചിത്രം കൂടിയാണ്.
സുരേഷ് ഗോപിയുടെ ജന്മദിനാഘോഷം പ്രമാണിച്ചു കാവലിന്റെ ആദ്യ ടീസറും അതുപോലെ മാത്യൂസ് തോമസ് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. അത് രണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന കാവലിന്റെ ടീസറിലെ ഡയലോഗ് സൂപ്പർ ഹിറ്റായി കഴിഞ്ഞു. ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും എന്നാണ് ആ ടീസറിൽ സുരേഷ് ഗോപി പറയുന്ന മാസ്സ് ഡയലോഗ്. അതിനു ശേഷം അന്ന് വെകുന്നേരം സുരേഷ് ഗോപിയെത്തിയത് മാത്യൂസ് തോമസ് ചിത്രത്തിലെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് കഥാപാത്രമായാണ്. അതിലെ ലുക്കും അതുപോലെ മോഷൻ പോസ്റ്ററിലെ ഡയലോഗുകളുമെല്ലാം ഇപ്പോഴേ ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. ഏതായാലും സുരേഷ് ഗോപി എന്ന സൂപ്പർ താരം വമ്പൻ തിരിച്ചു വരവാണ് കാഴ്‌ചവെച്ചിരിക്കുന്നതെന്നു യാതൊരു സംശയവുമില്ലാതെ പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.