[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അങ്ങനെ ആര്‍ക്കും എന്നെ ഇതില്‍ നിന്ന് മാറ്റാനാകില്ല, ഇത് ഞാന്‍ ഉണ്ടാക്കിയ പ്രൊജക്ടാണ്; വാരിയംകുന്നനിൽനിന്നുള്ള പിന്മാറ്റത്തെ കുറിച്ച് റമീസ്..

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച വാരിയം കുന്നൻ എന്ന ചിത്രം അത് പറയാൻ പോകുന്ന പ്രമേയത്തിന്റെ പേരിലും അതിനു ശേഷം അതിൻറെ രചയിതാക്കളിൽ ഒരാളായ റമീസ് പുലർത്തിയിരുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരിലും ഏറെ വിവാദം സൃഷ്‌ടിച്ച ഒരു പ്രൊജക്റ്റ് ആണ്. അങ്ങനെയിരിക്കെയാണ് റമീസ് താത്കാലികമായി ഈ പ്രോജെക്ടിൽ നിന്ന് മാറി നിൽക്കുകയാണ് എന്നും തന്റെ ഭാഗം മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ അദ്ദേഹം ഈ പ്രോജെക്ടിലേക്കു തിരിച്ചു വരൂ എന്നും സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഈ പ്രോജെക്ടിലെ തന്റെ സ്ഥാനത്തെക്കുറിച്ചും ഇതിൽ നിന്നുള്ള താൽക്കാലിമായ പിന്മാറ്റത്തെക്കുറിച്ചും റമീസ് തന്നെ കൂടുതൽ വെളിപ്പെടുത്തുകയാണ്. അങ്ങനെ ആര്‍ക്കും തന്നെ ഇതില്‍ നിന്ന് മാറ്റാനാകില്ല എന്നും ഇത് താൻ ഉണ്ടാക്കിയ പ്രൊജക്ടാണ് എന്നും റമീസ് പറയുന്നു. മീഡിയാ വണ്‍ ചാനലിലാണ് രമേശ് ഈ വാക്കുകൾ പറഞ്ഞിരിക്കുന്നത്.

താൻ വാരിയംകുന്നനെക്കുറിച്ച് മനസിലാക്കുകയും പഠിക്കുകയും, ശേഷം നാലഞ്ച് കൊല്ലം റിസര്‍ച്ച് ചെയ്തു സ്‌ക്രിപ്‌റ്റെഴുതുകയും ചെയ്ത ആളാണെന്നു റമീസ് പറയുന്നു. സംവിധായകനെ കണ്ടതും, താരങ്ങളെ തീരുമാനിച്ചതും അതുപോലെ പ്രൊഡക്ഷന്‍ കമ്പനിക്കായി കുറച്ചുപേരെ കൂട്ടിച്ചേർത്തത് മുതൽ. പ്രൊഡ്യൂസറെ കണ്ടെത്തിയതുമെല്ലാം താൻ തന്നെയാണ് എന്നും റമീസ് പറഞ്ഞു. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്ക് തന്നെ ഈ പ്രോജെക്ടിൽ നിന്ന് മാറ്റാനാവില്ല എന്നും താൻ സ്വയം പിന്‍മാറിയതാണ് എന്നും റമീസ് വെളിപ്പെടുത്തി. വാരിയംകുന്നനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശത്രു എന്ന് പറഞ്ഞ റമീസ് വാരിയംകുന്നന്‍ എന്ന സിനിമയെ ഇല്ലാതാക്കാനുളള ശ്രമങ്ങളില്‍ താൻ ഇരയാക്കപ്പെട്ടതാണ് എന്നും കൂട്ടിച്ചേർത്തു. തന്റെ നിരപരാധിത്വം തനിക്കു ബോധ്യപ്പെടുത്തണമെന്ന് തോന്നിയപ്പോൾ നിർമ്മാതാവിന് കത്തയച്ചതും ആഷിഖ് അബുവിനെ അറിയിച്ചതും താൻ തന്നെയാണെന്നും ഇത് താൽക്കാലിമായ പിന്മാറ്റമാണെന്നും അദ്ദേഹം പറയുന്നു. താലിബാന്‍ അനുകൂലിയാണെങ്കില്‍ സിനിമയില്‍ എത്തുമായിരുന്നില്ല എന്നും താലിബാന്‍ നിലപാടിനോട് വിയോജിപ്പുള്ള ആളാണ് താനെന്നും അദ്ദേഹം വിശദീകരിക്കുന്നു. റായ് ലക്ഷ്മിക്കെതിരായ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് അറിവില്ലാത്ത പ്രായത്തിലേതാണ് എന്നും അത് കൊണ്ടാണ് ക്ഷമാപണം നടത്തിയതെന്നും പറഞ്ഞ റമീസ് പൊതുസമൂഹം തന്റെ നിലപാട് മനസിലാക്കാൻ വേണ്ടിയാണു ഇപ്പോൾ താൽക്കാലിമായി പിന്മാറിയതെന്നും തുറന്നു പറയുന്നു. ഈ പ്രൊജക്റ്റ് നടന്നാൽ താൻ അതിന്റെ ഭാഗമായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

23 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.