മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഒരിക്കൽക്കൂടി സോഷ്യൽ മീഡിയ കയ്യടി നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അഭിനേതാവ് എന്നത് കൂടാതെ രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക സേവകനും കൂടിയായ സുരേഷ് ഗോപി ദിനവും ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ ഏറെയാണ്. വേർതിരിവുകളൊന്നും നോക്കാതെ അദ്ദേഹം തന്റെ സഹജീവികൾക്കായി ചെയ്യുന്ന സഹായങ്ങൾ വളരെ വലുതാണ്. ഇപ്പോഴിതാ മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ സഹായത്തിനായി ആരംഭിച്ചിരിക്കുന്ന സംഘടനക്ക് അദ്ദേഹം വീണ്ടും പണം നല്കിയിരിക്കയാണ്. അവരുടെ ഒരു ഷോയിൽ പങ്കെടുത്തപ്പോഴാണ് താൻ ഇനി ചെയ്യുന്ന എല്ലാ സിനിമകളുടെയും വേതനത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ഈ സംഘടനക്ക് നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. വാക്ക് പാലിച്ചു കൊണ്ട് അതിനു ശേഷം ചെയ്ത ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ വേതനത്തിൽ നിന്ന് അദ്ദേഹം ആദ്യം രണ്ട് ലക്ഷം രൂപ നൽകി.
ഇപ്പോഴിതാ ഇനിയും പേരിട്ടിട്ടില്ലാത്ത, തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസിൽ നിന്നും വീണ്ടും സംഘടനക്ക് രണ്ട് ലക്ഷം രൂപ കൈമാറി വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിനാണ് ഇപ്പോൾ സുരേഷ് ഗോപി അഡ്വാൻസ് ലഭിച്ചത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഭാഗമായ നടനും സംവിധായകനുമായ നാദിർഷക്ക് പണം കൈമാറിയ വിവരം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താരത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്ക് അഭിനന്ദനം നല്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. പാപ്പൻ, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപി നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.