2019 എന്ന വർഷം സുരാജ് വെഞ്ഞാറമൂടിന് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. ഒരു ഹാസ്യ താരം എന്നതിൽ അപ്പുറം സുരാജ് എന്ന ഗംഭീര അഭിനയ പ്രതിഭയെ വ്യത്യസ്ത വേഷങ്ങളിൽ മലയാളികൾ കാണുകയും അവയെല്ലാം അവർ ഹൃദയം കൊണ്ട് സ്വീകരിക്കുകയും ചെയ്ത വർഷമാണ് 2019 എന്ന് പറയാം. ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനം അതിഗംഭീരമായിരുന്നു എന്ന് മാത്രമല്ല ഒന്നിനൊന്നു വ്യത്യസ്തമായ ഈ കഥാപാത്രങ്ങൾക്ക് പൂർണ്ണത പകർന്നതിലൂടെ തന്റെ റേഞ്ച് ആണ് ഈ നടൻ നമ്മുക്ക് കാണിച്ചു തന്നത്. ഒട്ടേറെ അംഗീകാരങ്ങൾ ഈ കഥാപാത്രങ്ങൾ ഈ നടന് നേടിക്കൊടുക്കും എന്നുറപ്പാണ്. 2019 ലെ മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് നേടിയതിനു പിന്നാലെ ഇപ്പോൾ 2019 ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡും സുരാജിനെ തേടി എത്തിക്കഴിഞ്ഞു.
വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിനെ ഈ അവാർഡിന് അർഹനാക്കിയത് എന്നാണ് അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് കമ്മിറ്റി ചെയർമാൻ ആയ കെ എസ് പ്രസാദ്, മറ്റു കമ്മിറ്റി അംഗങ്ങൾ ആയ ഇസ്മായിൽ കൊട്ടാരപ്പാട്ടു, ജയേഷ് ആർ മലനാട് എന്നിവർ അറിയിച്ചത്. അടുത്ത മാസം അവസാനം എറണാകുളത്തു വെച്ച് നടക്കുന്ന ചടങ്ങിൽ ആവും അവാർഡ് നൽകുക. സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ഇത്തവണ സുരാജ് വെഞ്ഞാറമൂടിനെ തേടി എത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ രണ്ടു അവാർഡുകൾ ലഭിച്ച സുരാജിനെ തേടി ആ പുരസ്‍കാരവും എത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും. മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിയ നടനാണ് സുരാജ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.