തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..!
സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഓരോ ചിത്രം കഴിയുംതോറും തന്റെ പ്രതിഭയുടെ പുതിയ പുതിയ തിളക്കങ്ങൾ പ്രേക്ഷകന് മുന്നിൽ കാണിച്ചു തരികയാണ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് സുരാജിന്റെ സ്ഥാനം. ഈ അടുത്തിടെ ഇറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഫഹദ് ഫാസിൽ നായകനായി എത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക തുല്യമായ വേഷമാണ് സൂരാജ്ഉം അവതരിപ്പിച്ചത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ സുരാജിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. പ്രസാദ് എന്ന കഥാപാത്രത്തിന് സുരാജ് ജീവൻ നൽകിയ രീതിയും അതുപോലെ ഫഹദ് ഫാസിലുമായുള്ള സ്ക്രീനിലെ രസതന്ത്രവും ഏറ്റവും മികച്ചതായിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു മികച്ച കഥാപാത്രവുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് . സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിലെ ദയാനന്ദൻ എന്ന കഥാപാത്രമായി ആണ് സുരാജിന്റെ പുതിയ വിസ്മയ പ്രകടനം.
കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രത്തിലെ നായകൻ. അതുപോലെ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി , രചന നാരായണ കുട്ടി എന്നിവരും ഈ ചിത്രത്തിൽ സുരാജിനൊപ്പം പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇവരെല്ലാവരുമായുള്ള സുരാജിന്റെ ഓൺ സ്ക്രീൻ രസതന്ത്രം അതിമനോഹരമായിരുന്നു. ദയാനന്ദൻ എന്ന തരികിടയായ കഥാപാത്രത്തെ സുരാജ് ഉൾക്കൊണ്ട രീതി പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.
മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്. നിദ്ര ,ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങളാണ് സിദ്ധാർഥ് ഭരതൻ ഇതിനു മുൻപ് സംവിധാനം ചെയ്തത്.. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന വർണ്യത്തിൽ ആശങ്ക എന്ന ഈ ആക്ഷേപ ഹാസ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജി ആണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.