യൂട്യൂബിലെ വെബ് സീരീസുകളിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലർ ആയ ടീം ആണ് കരിക്കു ടീം. വമ്പൻ ജനപ്രീതിയാണ് ഇവരുടെ ഓരോ വീഡിയോക്കും ലഭിക്കുന്നത്. നർമ്മത്തിൽ ചാലിച്ചു കഥ പറയുന്ന ഇവരുടെ ഓരോ വീഡിയോയും വരാൻ കാത്തിരിക്കുന്ന ഒരു വലിയ ആരാധക സമൂഹം തന്നെ ഇവർക്കുണ്ട്. ഇപ്പോഴിതാ കരിക്കു ടീം സിനിമയിലേക്കും എത്തുകയാണ്. കരിക്കു ടീമിനൊപ്പം താൻ ചെയ്യുന്ന ഒരു ചിത്രം വരുന്നുണ്ട് എന്ന് സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സുരാജ് ഈ കാര്യം വെളിപ്പെടുത്തിയത്. തമാശ കഥാപാത്രങ്ങള്‍ വിട്ട് ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത് ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സുരാജ് ഈ വിവരം പുറത്തു പറഞ്ഞത്.
എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത് എന്നും സുരാജ് കോമഡി നിര്‍ത്തിയോ എന്നാണ് പലരും ചോദിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ശരിക്കും പറഞ്ഞാല്‍ സീരിയസ് ചെയ്ത് തനിക്കും ഏകദേശം ഒക്കെ മടുത്തു എന്നും ലഭിക്കുന്ന തിരക്കഥ അനുസരിച്ചാണ് അഭിനയിക്കുന്നത് എന്നും സുരാജ് പറയുന്നു. മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ ഹാസ്യ താരങ്ങളിൽ ഒരാളായിരുന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലൂടെ ദേശീയ- സംസ്ഥാന പുരസ്‍കാരങ്ങൾ കരസ്ഥമാക്കി. നായകനായും നെഗറ്റീവ് റോളിൽ വന്നും വരെ ഞെട്ടിക്കുന്ന പ്രകടനമാണ് സുരാജ് നൽകിയത്. എന്നാൽ അതിനിടയിൽ സുരാജിന്റെ കോമഡി കഥാപാത്രങ്ങൾ ആണ് പ്രേക്ഷകർ മിസ് ചെയ്യാൻ തുടങ്ങിയത്. ഇനിയിപ്പൊ കോമഡി വരുന്നുണ്ട് എന്നും കരിക്ക് ടീമിന്റെ പടം താനാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിനീത് ശ്രീനിവാസനൊപ്പം ഒരു പടം താൻ അടുത്തിടെ ചെയ്തതും ഹ്യൂമറാണ് എന്നും ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല എന്നും സുരാജ് കൂട്ടിച്ചേർത്തു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.