യുവ താരം ടോവിനോ തോമസ് നായകനായ ബേസിൽ ജോസെഫ് ചിത്രം മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ടോവിനോ തോമസ് എത്തിയ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അത് ചിലപ്പോൾ ത്രീഡിയിൽ ആയിരിക്കുമെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. അതിനിടയിൽ നടൻ ടോവിനോ തോമസ് ഇട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോവിനോ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറൽ ആയി മാറി. മിന്നൽ മുരളി തന്റെ അടുത്ത മിഷന് വേണ്ടി പുതിയ അടവുകൾ അഭ്യസിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ടോവിനോ ആ വീഡിയോ പോസ്റ്റ് ചെയ്തത്. പുഷ് അപ് പൊസിഷനിൽ നിന്ന് പറന്നുയർന്നു ചാടുന്ന ടോവിനോയെ ആണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക.
https://www.instagram.com/p/CYF-DNqvnnl/
ഇപ്പോഴിതാ ടോവിനോ തോമസ് പങ്കു വെച്ച, ആ പറക്കും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് നടൻ സൂരജ് വെഞ്ഞാറമ്മൂട്. ടോവിനോ തോമസ് പങ്കു വെച്ച വീഡിയോയിലെ പോലെ, പുഷ് അപ് പൊസിഷനിൽ നിന്ന് പറന്നുയർന്നു ചാടുന്ന തന്റെ ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുന്നത്. വെല്ലുവിളി സ്വീകരിച്ചു എന്ന് കുറിച്ച് കൊണ്ടാണ് സുരാജ് ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതൽ താരങ്ങൾ ആ ചലഞ്ച് സ്വീകരിച്ചു കൊണ്ട് മുന്നോട്ടു വരുമെന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ആണ് മിന്നൽ മുരളി റിലീസ് ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.