പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുതിക്കുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന് ഫാമിലി പ്രേക്ഷകരുടെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന എക്സ്ട്രാ ഡീസന്റിനെ അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഇപ്രകാരമാണ് “സിനിമയെ സംബന്ധിച്ച് വെള്ളിയാഴ്ച എന്നത് ഒരു പ്രത്യേക ദിനമാണ്.വെള്ളിയാഴ്ചകളിലാണ് പുത്തൻ താരോദയങ്ങളുണ്ടാവുന്നത്;സിനിമയിൽ.ഇന്ന്,ഈ വെള്ളിയാഴ്ച ഒരു താരത്തിൻ്റെ അസാമാന്യ പ്രകടനം കൊണ്ട് അവിസ്മരണീയമായിത്തീരുന്നു, മലയാളസിനിമയിൽ.. സുരാജ് വെഞ്ഞാറമ്മൂട് ആണ് ആ താരം. ചിത്രം ‘ED’യും (Extra Decent). ഒട്ടും സാധാരണമല്ലാത്ത പ്രമേയം, അതിമനോഹരമായ അവതരണം, ഹൃദയത്തോട് അടുപ്പിക്കുന്ന സംഗീതം, കഥയോടും കഥാപാത്രങ്ങളോടും ചേർന്നു നിൽക്കുന്ന ഫ്രെയിമുകൾ, അഭിനേതാക്കളുടെ അനായാസമായ പരകായ പ്രവേശം.. പിന്നെ സുരാജ് വെഞ്ഞാറമ്മൂടിൻറെ ത്രസിപ്പിക്കുന്ന വൺമാൻ ഷോയും! ഒരു സിനിമ ആസ്വാദ്യകരമായിത്തീരാൻ ഇതിൽ കൂടുതലെന്തുവേണം! എ മസ്റ്റ് വാച്ച് മൂവി 🎬”. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറുകയാണ് ഇ.ഡി.
ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.അങ്കിത് മേനോൻ ആണ് ഇ ഡിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
This website uses cookies.