കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. എന്നാൽ ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ വേഷങ്ങളിലേക്ക് സുരാജ് ചുവടുമാറ്റിയത് ഈ അടുത്ത കാലത്താണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത’ തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിദ്ധാർത്ഥ് ഭരതൻ ഒരുക്കിയ ‘വർണ്യത്തിൽ ആശങ്ക’ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ ആന അലറലോടലറൽ എന്ന ചിത്രത്തിലും അത്തരത്തിലൊരു മികച്ച കഥാപാത്രം തന്നെയാണ് സുരാജിനെ കാത്തിരിക്കുന്നത്. പതിവ് വേഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അൽപം പ്രായമേറിയ വേലായുധൻ എന്ന കഥാപാത്രത്തെയാണ് സുരാജ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രവും താരത്തിന്റെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ശരത് ബാലന്റെ തിരക്കഥയിൽ നാവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദം ഫെയിം വിശാഖ്, ഇന്നസെന്റ്, ഇന്ദ്രന്‍സ്,വിജയരാഘവൻ, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, അപ്പുണ്ണി ശശി, തെസ്നിഖാന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത് ഷാൻ റഹ്മാനാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.