മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി ഒരുക്കുന്നതിന്റെ തിരക്കിലാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പോലെ തന്നെ മോഹൻലാലിനെ നായകനാക്കി ആണ് പൃഥ്വിരാജ് ഈ ചിത്രവും ഒരുക്കുന്നത്. ഇത് തീർത്തതിന് ശേഷം ഒരു നടനെന്ന നിലയിൽ അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന, ഒരു അന്യ ഭാഷാ ചിത്രം, ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്ന ചിത്രങ്ങൾ. ഒരു നിർമ്മാതാവ് എന്ന നിലയിലും പൃഥ്വിരാജ് ഇപ്പോൾ തിരക്കിലാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ കൂടുതലും നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആയ സുപ്രിയ മേനോൻ ആണ്. ഇപ്പോഴിതാ ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ തനിക്കു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട മൂന്നു പൃഥ്വിരാജ് ചിത്രങ്ങൾ ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.
അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, കൂടെ എന്നീ ചിത്രങ്ങളാണ് തന്റെ പ്രിയപ്പെട്ട 3 സിനിമകളായി സുപ്രിയ മേനോൻ തിരഞ്ഞെടുക്കുന്നത്. മുഖ്യധാരാ നായകന്മാര്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് പൃഥ്വിരാജ് മുംബൈ പൊലീസില്‍ ചെയ്തതെന്നും, കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് മുംബൈ പൊലീസ് എന്നും സുപ്രിയ പറയുന്നു. കൂടെയിലെ ജോഷ്വ തോമസ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിൽ ഒരു പരിധി വരെ യഥാർത്ഥ ജീവിതത്തിലെ പൃഥ്വിരാജ് സുകുമാരനെ കാണാൻ സാധിച്ചു എന്നാണ് സുപ്രിയ പറയുന്നത്. അതുപോലെ ഒരു വനിതാ നിര്‍മാതാവ് എന്ന നിലയ്ക്ക് തനിക്കു പിന്തുടരാന്‍ അധികം മാതൃകകളൊന്നും മലയാള സിനിമയിലില്ലെന്നും പഴയ മാധ്യമ പ്രവർത്തകയും കൂടിയായ സുപ്രിയ പറയുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.