സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ ഉയർന്ന വിവാദം മലയാള സിനിമയിലെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കെ റോഷന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹസംവിധായിക . മാത്രമല്ല, ഈ വിവാദത്തിലെ യഥാർത്ഥ കുറ്റക്കാരൻ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആണെന്നും ആ പെൺകുട്ടി പറയുന്നു. റോഷന്റെ സഹസംവിധായകൻ ആയിരുന്ന ഇയാളുമായുള്ള പ്രശ്നങ്ങൾ ആണ് അവസാനം പോലീസ് കേസിൽ എത്തിച്ചേർന്നത്. തന്റെയും റോഷൻ സാറിന്റേയും ജീവിതം തകർക്കുമെന്നാണ് ആല്‍വിന്‍ ജോണ്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത് എന്ന് ഈ പെൺകുട്ടി പറയുന്നു. ആൽവിൻ തന്നോട് സംസാരിച്ചതിന്റെ മുഴുവൻ തെളിവുകളും തന്റെ ഫോണിലുണ്ട് എന്നും താനത് റേക്കോർഡ് ചെയ്തിട്ടുണ്ട് എന്നും സഹസംവിധായിക പറയുന്നു. റോഷൻ സാറിനെ കൊല്ലുമെന്ന് വരെ ആൽവിൻ പറഞ്ഞു എന്നാണ് ഈ പെൺകുട്ടി പറയുന്നത്.
ഈ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള ആൽവിൻ അതിനു ശേഷം മോശമായി പെരുമാറി എന്നും പെൺകുട്ടി പറയുന്നു. തന്നെ ഒരു സഹോദരിയെ പോലെ കാണുന്ന റോഷൻ ആൻഡ്രൂസ് ഈ വിവരം അറിഞ്ഞപ്പോൾ അതിൽ ഇടപെടുകയും അതിനെ തുടർന്ന് ഈ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകന്റെ മോശം പ്രവർത്തിയെ കുറിച്ച് പറഞ്ഞത് എന്നും അത് അയാളിൽ പക ഉണ്ടാക്കി എന്നും സഹസംവിധായിക പറയുന്നു. നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം എന്നും ഈ കുട്ടി പറയുന്നു. താൻ തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അവർ വെളിപ്പെടുത്തി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.