2018 മലയാള സിനിമയ്ക്ക് എല്ലാ വർഷവും പോലെ കടന്നു പോകുമെന്ന് തോന്നുന്നില്ല കാരണം അണിയറയിൽ ഒരുങ്ങുന്നതെല്ലാം ആരാധക പ്രതീക്ഷ വാനോളമുള്ള വമ്പൻ ചിത്രങ്ങൾ. ആരാധകർക്ക് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു കൊണ്ടാടാനുള്ളതെല്ലാം ഈ ചിത്രങ്ങളിലുണ്ട്. ആരാധകരെ ആവേശത്തിലാക്കാനുള്ള ചിത്രങ്ങൾ എല്ലാം അരയും തലയും മുറുക്കി ഒരുങ്ങിക്കഴിഞ്ഞു.
ഒടിയൻ
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം എന്ന് ഒടിയനെ വിശേഷിപ്പിക്കാം. ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകരും പ്രേക്ഷകരും വലിയ ആകാംഷയിലായിരുന്നു . ചിത്രത്തിനായി മോഹൻലാൽ കരിയറിലെ ഏറ്റവും വലിയ മേക്കോവറുമായി എത്തുക കൂടി ചെയ്തതോടെ ആരാധകരുടെ ആവേശം അണപൊട്ടി. രണ്ടാമൂഴത്തിന് മുൻപായി മോഹൻലാലും സംവിധായകൻ വി. എ. ശ്രീകുമാറും ഒന്നിക്കുന്ന ചിത്രം 40 കോടിയോളം മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്. ചിത്രം ആശിർവാദ് മൂവീസ് നിർമ്മിച്ച് വിതരണത്തിന് എത്തിക്കും.
ലൂസിഫർ
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാത്രമല്ല ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ കൂടിയാണ് ലൂസിഫർ പ്രസക്തമാകുന്നത്. പ്രഖ്യാപനം മുതൽ ആരാധകർ വലിയ ആവേശത്തിലാണ്. മാസ്സ് എന്റർടൈനർ ചിത്രമായിരിക്കും ലൂസിഫർ. ചിത്രം 30 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ജൂൺ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
രാജ 2
മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പോക്കിരിരാജയുടെ രണ്ടാം ഭാഗം എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. രാജയുടെ കഥപറയുന്ന ചിത്രം തട്ടുപൊളിപ്പൻ മാസ്സ് ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞതായിരിക്കും. വൈശാഖ് തന്നെയാവും ചിത്രം സംവിധാനം ചെയ്യുക, ഈ ആക്ഷൻ മാസ്സ് ചിത്രത്തിന്റെ രണ്ടാം വരവിന് തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണ ആയിരിക്കും. ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കും.
കോട്ടയം കുഞ്ഞച്ചൻ
മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് അച്ചായൻ കഥാപാത്രങ്ങളിൽ ഒന്ന്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത് ആട് 2 എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ മിഥുൻ മാനുവൽ തോമസാണ്. ഫ്രൈഡേ ഫിലിംസിനു വേണ്ടി വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം, ഈ വർഷം പകുതിക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കും, 2018 ക്രിസ്തുമസിന് ചിത്രം ആരാധകരെ ആവേശത്തിലാക്കാൻ വമ്പൻ റിലീസായി എത്തുന്നു.
കായംകുളം കൊച്ചുണ്ണി
സോഷ്യൽ മീഡിയയിൽ മുഴുവനും ഇപ്പോൾ കായംകുളം കൊച്ചുണ്ണിയാണ്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഹിറ്റുകളുടെ തോഴനായ റോഷൻ ആൻഡ്രൂസ് ചിത്രം സംവിധാനം ചെയുന്നു. ഇത്തിക്കരപക്കിയായി മോഹൻലാൽ എത്തിയതും ചിത്രത്തിന്റെ ഹൈപ്പ് ഉയർത്താൻ വല്ലാതെ സഹായിച്ചു. 30 കോടിയോളം ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ഗോകുലം മൂവീസാണ്.
ലേലം 2
90 കളിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചു വരവിനു സുരേഷ് ഗോപി ഒരുങ്ങിക്കഴിഞ്ഞു. രഞ്ജി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കി നിർമ്മിക്കുന്നത്. നിതിൻ രഞ്ജി പണിക്കർ കസ്ബക്ക് ശേഷം ഒരുക്കുന്ന ചിത്രം ഒരു കിടിലൻ മാസ്സ് ചിത്രമാകും. സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി അദ്ദേഹത്തിന്റെ ആരാധകരും കാത്തിരിക്കുന്നു.
ബിഗ് ബജറ്റുകളായി കാളിയനും, മാമാങ്കവും ഉൾപ്പടെ ചിത്രങ്ങൾ അടുത്ത വർഷം ആദ്യമെത്തി അമ്പരപ്പിക്കും. എന്ത് തന്നെയായാലും ആരാധകർക്ക് ഈ വർഷം ആഘോഷത്തിമിർപ്പിൽ ആറാടാനുള്ളതെല്ലാം ഉണ്ടെന്ന് കരുതാം. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് പിടിച്ചുയർത്താൻ ഈ സിനിമകൾക്ക് കഴിയട്ടെ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.