തമിഴ് പ്രേക്ഷകരുടെ സ്വന്തം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാലാ റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴ് സൂപ്പർ താരവും രജനികാന്തിന്റെ മരുമകനുമായ ധനുഷാണ് ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററും പങ്കു വച്ചത്. നിമിഷങ്ങൾക്കകം തന്നെ അവ സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശത്തിൽ ആക്കി കഴിഞ്ഞു. തീയറ്റർ സമരങ്ങൾ മൂലം ചിത്രം വളരെ വൈകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു എങ്കിലും ചിത്രം ജൂണിൽ റിലീസിന് എത്തും എന്നാണ് ധനുഷ് അറിയിച്ചത്. ചിത്രം ലോകമെമ്പാടും ജൂണ് 7 നു ചിത്രം പുറത്തിറങ്ങും. വൻ വിജയമായി മാറിയ കബാലിക്ക് ശേഷം സംവിധായകൻ പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാലാ ആരാധകർക്കുള്ള തട്ടുപൊളിപ്പൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
കരികാലൻ എന്ന ചേരിയിലെ നേതാവിന്റെ കഥപറയുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ഒരു മാസ്സ് ചിത്രമാണ്. ചിത്രത്തിനായി തമിഴിലെ പോലെ കേരളത്തിലും ആരാധകർ വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകളും ട്രൈലെറുകളും എല്ലാം തന്നെ വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ട്രൈലർ പല റെക്കോർഡുകളും തകർത്താണ് മുന്നേറിയത്. ട്രൈലർ നൽകിയ ആവേശത്തെ ഒന്നുകൂടി വർധിപ്പിച്ചിരിക്കുന്നു എന്നു പറയാം. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാനാ പടേക്കർ, സമുദ്രക്കനി ഹുമ ഖുറേഷി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.