[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലളിത ജീവിതമാണോ നയിക്കുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി സൂപ്പർസ്റ്റാർ രജനികാന്ത്..!!

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ ആണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ ആയ രജനികാന്ത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ലളിത ജീവിതം നയിക്കുന്ന സൂപ്പർ സ്റ്റാർ എന്നും കൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മേക് അപ്പ് ഇല്ലാതെ തന്റെ യഥാർത്ഥ രൂപത്തിൽ ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കുന്ന ഏക സൂപ്പർ താരമാണ് രജനികാന്ത് എന്നതും ഏവർക്കുമറിയാം. എന്നാൽ താൻ ലളിത ജീവിതം നയിക്കുന്ന സൂപ്പർ സ്റ്റാർ ആണെന്ന വാദം തെറ്റാണു എന്നാണ് രജനികാന്ത് പറയുന്നത്. തന്റെ പുതിയ ചിത്രമായ എന്തിരൻ 2 ന്റെ റിലീസിനോട് അനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിൽ ഒരു പ്രമുഖ തമിഴ് വാർത്താ മാധ്യമത്തോടാണ് അദ്ദേഹം മനസ്സ് തുറന്നതു.

ലളിതമായ ജീവിതമാണ് താൻ നയിക്കുന്നത് എന്ന് പറയുന്നത് തെറ്റാണ് എന്ന് അദ്ദേഹം പറയുന്നു. താൻ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍, ഇതാണോ ലളിത ജീവിതമെന്നാണ് രജനികാന്ത് ചോദിക്കുന്നത്. താൻ ഇതുവരെ ചെയ്ത സിനിമകളിൽ തനിക്കു ഏറെ ഇഷ്ടപെട്ടത് ബാഷയുടെ തിരക്കഥ ആണെന്നും അത് കഴിഞ്ഞാൽ പിന്നെ എന്തിരൻ 2 ന്റെ തിരക്കഥയാണ് ഇഷ്ടപെട്ടത് എന്നും സൂപ്പർ താരം പറയുന്നു. ഈ ചിത്രത്തിൽ തന്നെക്കാൾ കഷ്ട്ടപെട്ടതു അക്ഷയ് കുമാർ ആണെന്നും അതുപോലെ തന്നെ ഈ ചിത്രത്തിൽ തന്റെ അഭിനയം മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് പൂർണ്ണമായും സംവിധായകൻ ശങ്കറിന് ഉള്ളത് ആണെന്നും രജനികാന്ത് പറയുന്നു. ബാഷ കണ്ടു അമിതാബ് ബച്ചൻ അഭിനന്ദിച്ചതാണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്നാണ് രജനികാന്ത് പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.