ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ ആണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ ആയ രജനികാന്ത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ലളിത ജീവിതം നയിക്കുന്ന സൂപ്പർ സ്റ്റാർ എന്നും കൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മേക് അപ്പ് ഇല്ലാതെ തന്റെ യഥാർത്ഥ രൂപത്തിൽ ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കുന്ന ഏക സൂപ്പർ താരമാണ് രജനികാന്ത് എന്നതും ഏവർക്കുമറിയാം. എന്നാൽ താൻ ലളിത ജീവിതം നയിക്കുന്ന സൂപ്പർ സ്റ്റാർ ആണെന്ന വാദം തെറ്റാണു എന്നാണ് രജനികാന്ത് പറയുന്നത്. തന്റെ പുതിയ ചിത്രമായ എന്തിരൻ 2 ന്റെ റിലീസിനോട് അനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിൽ ഒരു പ്രമുഖ തമിഴ് വാർത്താ മാധ്യമത്തോടാണ് അദ്ദേഹം മനസ്സ് തുറന്നതു.
ലളിതമായ ജീവിതമാണ് താൻ നയിക്കുന്നത് എന്ന് പറയുന്നത് തെറ്റാണ് എന്ന് അദ്ദേഹം പറയുന്നു. താൻ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍, ഇതാണോ ലളിത ജീവിതമെന്നാണ് രജനികാന്ത് ചോദിക്കുന്നത്. താൻ ഇതുവരെ ചെയ്ത സിനിമകളിൽ തനിക്കു ഏറെ ഇഷ്ടപെട്ടത് ബാഷയുടെ തിരക്കഥ ആണെന്നും അത് കഴിഞ്ഞാൽ പിന്നെ എന്തിരൻ 2 ന്റെ തിരക്കഥയാണ് ഇഷ്ടപെട്ടത് എന്നും സൂപ്പർ താരം പറയുന്നു. ഈ ചിത്രത്തിൽ തന്നെക്കാൾ കഷ്ട്ടപെട്ടതു അക്ഷയ് കുമാർ ആണെന്നും അതുപോലെ തന്നെ ഈ ചിത്രത്തിൽ തന്റെ അഭിനയം മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് പൂർണ്ണമായും സംവിധായകൻ ശങ്കറിന് ഉള്ളത് ആണെന്നും രജനികാന്ത് പറയുന്നു. ബാഷ കണ്ടു അമിതാബ് ബച്ചൻ അഭിനന്ദിച്ചതാണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്നാണ് രജനികാന്ത് പറയുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.