ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ക്യാംപസ്, ഫൺ എന്റർടൈനറാണ് ചങ്ക്‌സ്. ആനന്ദം ഫെയിം വിശാഖ് നായർ, ബാലു വർഗീസ്, ഗണപതി, ഹണി റോസ്, ധർമജൻ ബോൾഗാട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൂട്ടം മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥികളുടെ കഥയായിരുന്നു ചിത്രത്തിൻറെ പശ്ചാത്തലം .
നവാഗതരായ സനൂപ് തൈക്കൂടം, ജോസഫ് വിജീഷ് , അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരൂപകരുടെ രൂക്ഷ പരാമർശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തീയേറ്ററിൽ വളരെ അധികം കൈയ്യടി നേടുവാനും പ്രേക്ഷകരെ ഒട്ടേറെ തവണ പൊട്ടിചിരിപ്പിക്കുവാനും ചിത്രത്തിന് സാധിച്ചു. അത്കൊണ്ട് തന്നെ ബോക്സ്‌ഓഫീസിലും ചിത്രം ഒരു വമ്പൻ വിജയമായിരുന്നു.
ഇപ്പോൾ കിട്ടിയ പുതിയ വിവരം അനുസരിച്ച ചിത്രത്തിന്റെ റീമേക് അവകാശം 3 ഭാഷകളിലേക്ക് വിറ്റുപോയിരിക്കുന്നു എന്നാണ്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക് ചെയ്യപെടാൻ പോവുന്നത്. ലക്ഷമിശ്രീ കംബൈൻസ് എന്ന കമ്പനിയാണ് അവകാശം സ്വന്തമാക്കിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.