മോഹൻലാൽ തന്റെ അടുത്ത ചിത്രമായ ഒടിയൻ എന്ന ഫാന്റസി ത്രില്ലറിൻറെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഒരു ഷെഡ്യൂൾ കൂടി മാത്രം ചിത്രീകരണം ബാക്കിയുള്ള ഒടിയനിൽ തന്റെ ശരീര ഭാരം വളരെ കുറച്ചു ഒരു പുതിയ ഗെറ്റപ്പിൽ ആണ് മോഹൻലാൽ എത്തുക എന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചു. അവസാനത്തെ ഷെഡ്യൂളിൽ മോഹൻലാൽ മീശയും താടിയും വടിച്ചു ക്ലീൻ ഷേവ് ലുക്കിൽ ആയിരിക്കും എത്തുക. അതുപോലെ തന്റെ ശരീര ഭാരം കുറക്കാൻ ആയിട്ട് അദ്ദേഹം കഠിനമായ വ്യായാമ മുറകളും യോഗയും പരിശീലിക്കുകയാണ് എന്നും സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. ഫ്രാൻസിൽ നിന്നുള്ള ഒരു വിദഗ്ദ്ധ സംഘമാണ് മോഹൻലാലിനൊപ്പം ഉള്ളതെന്നും ഒടിയൻ ആയി മോഹൻലാലിനെ ഒരുക്കുന്നത് അവരാണെന്നും സംവിധായകൻ അറിയിച്ചു.
പാലക്കാട് ആയിരുന്നു കഴിഞ്ഞ ഒരു മാസം ആയിട്ട് ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്. രാത്രി കാലങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. മോഹൻലാലിന് ഒപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, ശരത് കുമാർ, ഇന്നസെന്റ് എന്നിവരൊക്കെ ഈ ചിത്രത്തിന്റെ ഭാഗമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഉള്ള ചിത്രമായാണ് ഒടിയൻ ഒരുങ്ങുന്നത് എന്നാണ് സൂചനകൾ പറയുന്നത്.
ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. വാരാണസിയിലും കോയമ്പത്തൂരിലും ഒടിയൻ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.