Superb first half reports for 2.0; 3D effect is doing the trick
സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഇന്ത്യൻ സിനിമയുടെ ഷോമാൻ ആയ ശങ്കർ ഒരുക്കിയ 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രം അതിരാവിലെ മുതൽ തന്നെ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ആയി ഒരുക്കിയിരിക്കുന്ന എന്തിരന്റെ 2 ന്റെ ആദ്യ പകുതിക്കു അതിഗംഭീരം എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിലെ ത്രീഡി എഫ്ഫക്റ്റ് കിടിലൻ ആയിട്ടുണ്ട് എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. ശങ്കറിന്റെ മേക്കിങ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുമ്പോഴും അക്ഷയ് കുമാറിനും സൂപ്പർ സ്റ്റാർ രജനികാന്തിനും ലഭിക്കുന്ന സ്വീകരണവും ത്രസിപ്പിക്കുന്നതാണ്.
പിന്നീട് ആളുകൾ എടുത്തു പറയുന്നത് എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതം മികവ് പുലർത്തുന്നു എന്നാണ്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്തുയരുന്ന ആദ്യ പകുതിയാണ് എന്തിരൻ 2 ന്റെ എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന് ഏകദേശം 550 കോടിയോളം രൂപയാണ് ചെലവ്. ആമി ജാക്സൺ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ മലയാളി താരമായ കലാഭവൻ ഷാജോണും അഭിനയിക്കുന്നുണ്ട്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ എന്തിരൻ 2 ലോകം മുഴുവൻ പതിനായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആണ് എത്തിയിരിക്കുന്നത്. കേരളത്തിൽ 450 ഓളം സ്‌ക്രീനുകളിൽ ഈ ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. കേരളത്തിൽ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ റിലീസ് ആണ് ഈ ചിത്രം നേടിയത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.