ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള താരം എന്ന് തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിനെ വിശേഷിപ്പിക്കാം. തമിഴ് സിനിമയിൽ ജീവിതം ആരംഭിച്ച രജനികാന്ത് പക്ഷെ ഇന്ന് ബോളിവുഡും കടന്ന് മലേഷ്യയിൽ വരെ വലിയ ആരാധകരുള്ള താരമാണ്. ബോളീവുഡ് സൂപ്പർ താരങ്ങൾക്ക് പോലും സ്വപ്നം കാണാനാവാത്ത ഉയരത്തിൽ എത്തിച്ചേർന്ന അദ്ദേഹം ഇപ്പോൾ തമിഴ് സിനിമയുടെ ഐക്കൺ എന്ന് വിശേഷിപ്പിക്കാവുന്ന അത്ഭുദമായി വളർന്നു. ഇത്ര വലിയ സൂപ്പർ താരമായി മാറിയെങ്കിലും അദ്ദേഹത്തിന്റെ ആരാധകരോടും സഹപ്രവർത്തകരോടുമുള്ള പെരുമാറ്റം എന്നും വലിയ വിനയത്തോടെയും സ്നേഹത്തോടെയും ഉള്ളതാണ്. അത്തരത്തിൽ ഒരു കഥയാണ് ഒരു ആരാധകൻ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ലക്ഷ്മൺ എന്ന ആരാധകനാണ് തന്റെ ജീവിതത്തിൽ ഇന്ന് നടന്ന സംഭവകഥയുമായി എത്തിയത്. രജനികാന്തിന്റെ കടുത്ത ആരാധകനായ ലക്ഷ്മൺ രജനികാന്തിനെ കാണുവാനും അദ്ദേഹത്തിനൊപ്പം ചിത്രമെടുക്കുവാനുമായി രാവിലെ മുതൽ രജനികാന്തിന്റെ വീടിന് മുൻപിൽ കാത്ത് നിൽക്കുകയായിരുന്നു. അദ്ദേഹം കാറുമായി വിമാനത്താവളത്തിലേക്ക് പോയപ്പോഴും ലക്ഷ്മൺ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. കൈകൾ കൊണ്ട് രജനികാന്തിനെ വിളിച്ചു. ആരാധകന്റെ ഈ സ്നേഹം കണ്ട രജനി ഉടൻ തന്നെ വണ്ടി നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വണ്ടിയുടെ ഗ്ലാസ് ഓപ്പണാക്കിയ രജനികാന്ത് തന്റെ ആരാധകനോട് കാര്യം ആരാഞ്ഞു. തലൈവാ ഒരേയൊരു ഫോട്ടോ എന്നായിരുന്നു രജനികാന്തിനോടുള്ള ലക്ഷ്മണിന്റെ ആവശ്യം. ഉടനെയെത്തി രജനികാന്തിന്റെ മറുപടി. ‘ ഷുവർ ഡാ കണ്ണാ ‘ എന്ന് സ്നേഹത്തോടെ ആരാധകനു മറുപടി നൽകിയ അദ്ദേഹം ആരാധകനൊപ്പം ഫോട്ടോയും എടുത്താണ് പിരിഞ്ഞത്. തനിക്കിനി സമാധാനമായി മരിക്കാം എന്നാണ് ചിത്രത്തിന് ചുവടെയുള്ള ആരാധകന്റെ രസകരമായ അടിക്കുറിപ്പ്. എന്തായാലും നിമിഷ നേരം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് രജനികാന്തിന്റെ ഈ ചിത്രം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.