ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്തു വിജയം നേടിയ സൂപ്പർ ശരണ്യ എന്ന മലയാള ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ഒറ്റിറ്റിയിലും സൂപ്പർ ഹിറ്റായി മാറുകയാണ് ഈ ചിത്രം. സീ ഫൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് സൂപ്പർ ശരണ്യ റിലീസ് ചെയ്തത്. വെബ് സീരീസ്, ഡിജിറ്റൽ റിലീസുകൾ, പുത്തൻ പുതിയ സിനിമകൾ അങ്ങനെയെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സീ ഫൈവ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും മറാത്തിയിലും ബംഗാളിയിലും തുടങ്ങി ഗുജറാത്തിയിൽ വരെ സീ ഫൈവിന്റെ ലോകം വിപുലമായി കിടക്കുകയാണ്. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന വിനോദങ്ങൾ നൽകുന്നതാണ് സീ ഫൈവിനെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാക്കി മാറ്റിയത്. ഇപ്പോൾ സൂപ്പർ ശരണ്യയും ഈ പ്ലാറ്റ്‌ഫോമിൽ തകർത്തോടുകയാണ്. അനശ്വര രാജൻ നായികയായി അഭിനയിച്ച ഈ ചിത്രം സ്ട്രീമിങ് ആരംഭിച്ചത് ഈ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. മാറുന്ന കലാലയ ജീവിതങ്ങളുടെ നേർചിത്രം പറയുന്ന ന്യൂജനറേഷൻ ചിത്രമായ സൂപ്പർ ശരണ്യ വലിയ പ്രേക്ഷക പിൻതുണയാണ് ഇപ്പോൾ നേടുന്നത്.
കോവിഡ് പ്രശ്നങ്ങൾ കാരണം തീയേറ്ററിൽ പോയി ഈ ചിത്രം കാണാതിരുന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഇപ്പോൾ സീ ഫൈവ് പുതിയ ഒരു വിനോദ വിസ്മയം ഒരുക്കി നൽകുന്നത്. യാത്രകളിലോ ഇടവേളകളിലോ വീട്ടിലിരുന്നോ ഈ ചിത്രം പ്രേക്ഷകന് സീ ഫൈവിലൂടെ ആസ്വദിക്കുവാൻ സാധിക്കും. മികച്ച ദൃശ്യാനുഭവമാണ് ഈ പ്ലാറ്റ്ഫോം പ്രേക്ഷകന് ഒരുക്കി നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൂപ്പർ ശരണ്യ. അനശ്വരക്കു ഒപ്പം മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗിരീഷ് എഡിയും ഷെബിൻ ബെക്കറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. 2020 ജനുവരി 7 ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കുവാൻ സാധിച്ചിരുന്നു. അടുത്തിടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങിയ ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പുതിയ വെബ് സീരീസുകളും സീ ഫൈവിൽ വന്നിട്ടുണ്ട് . തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ആയ ബംഗരാജും കന്നഡയിലെ ഗരുഡ ഗമന വൃഷബ വാഹനവും സീ ഫൈവിലൂടെ വമ്പൻ ജനപ്രീതി നേടിയെടുത്തവയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് സൂപ്പർ ശരണ്യയും 1000-ത്തിലധികം സിനിമകളും വെബ് സീരീസുകളും ടെലിവിഷൻ സീരിയലുകളും www.zee5.com-ൽ കാണാൻ സാധിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.