ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മഞ്ജു വാര്യർ നായികയായ ഈ സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ താനും മോഹൻലാലും, താനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും സന്തോഷ് ശിവൻ പറയുന്നുണ്ട്. മമ്മൂട്ടി തന്നെ പാര എന്നാണ് വിളിക്കുന്നതെന്നും, തിരുവനന്തപുരത്തുള്ള പാര എന്നാണ് അദ്ദേഹം തന്നെക്കുറിച്ചു പറയുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു. ദളപതി എന്ന മണി രത്‌നം ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആ വിളി തുടങ്ങിയതെന്നും സന്തോഷ് ശിവൻ കൂട്ടി ചേർത്തു. അതിന്റെ ഷൂട്ടിംഗ് ടൈമിൽ, രണ്ട് പേര്‍ ഒന്നിച്ച് ഇരിക്കുന്ന ഒരു ഫ്രേമാണ് വെക്കുന്നതെങ്കില്‍ പുള്ളി ഒരു സ്റ്റെപ്പ് മേലെ കയറി ഇരിക്കുമെന്നും, അപ്പോൾ താഴെ ഇരിക്കണം എന്നാലെ ഫ്രേം ചെയ്യാന്‍ പറ്റൂ എന്നൊക്കെ താൻ പറയുമ്പോഴാണ് അദ്ദേഹം ഈ പേര് വിളിക്കുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു.
അപ്പോൾ ഇത് മോഹൻലാലിനെ കൊണ്ട് പറയിച്ചാൽ കൊള്ളാമെന്നു തോന്നുകയും, അങ്ങനെ യോദ്ധ എന്ന ചിത്രം ചെയ്യുമ്പോൾ മോഹൻലാൽ ജഗതിയെ പാര എന്ന് വിളിക്കുന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പാര എന്ന് കേൾക്കുമ്പോൾ ഇതൊക്കെയാണ് തനിക്കു ഓർമ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും മോഹൻലാലും വലിയ സൗഹൃദം ഉള്ളവരാണെന്നും യോദ്ധ സമയം മുതൽ തന്നെ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോവുകയൊക്കെ ചെയ്യുന്ന ആളുകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഗീത് ശിവനൊരുക്കിയ യോദ്ധ, മോഹൻലാൽ- ജഗതി ടീമിന്റെ കിടിലൻ കോമഡി- ആക്ഷൻ പ്രകടനത്തിലൂടെ സൂപ്പർ വിജയം നേടിയ ചിത്രമാണ്. 1992 ലാണ് യോദ്ധ പുറത്ത് വന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവനാണ്. യോദ്ധ കൂടാതെ മോഹൻലാൽ നായകനായ ക്ലാസിക് ചിത്രങ്ങളായ ഇരുവർ, കാലാപാനി എന്നിവക്കൊക്കെ കാമറ ചലിപ്പിച്ച സന്തോഷ് ശിവൻ തന്റെ ഏറ്റവും പ്രീയപ്പെട്ട ഇന്ത്യൻ നടനായി തിരഞ്ഞെടുത്തതും മോഹൻലാലിനെയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.