മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. അദ്ദേഹം തന്നെ ടൈറ്റിൽ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഫൈനൽ ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ചിത്രീകരണം പോർച്ചുഗലിൽ ആയിരിക്കുമെന്നാണ് സൂചന. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും വേഷമിടുന്നു. മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിലഭിക്കുന്നത്. ഏറ്റവും നൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ മേക്കിങ് സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഗ്രാവിറ്റി ഇല്ല്യൂഷൻ ഷോട്ടുകൾ ഒരുക്കുന്ന സ്റ്റില്ലുകളാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അതിൽ തന്റെ ഗംഭീരമായ ഗെറ്റപ്പിൽ മോഹൻലാലിനെയും നമ്മുക്ക് കാണാൻ സാധിക്കും. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്. ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിലാവും ഈ ചിത്രം അവതരിപ്പിക്കുകയെന്നാണ് സൂചന.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.