മാസ്സ് ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ച സംവിധായകൻ ആണ് ഷാജി കൈലാസ്. ഇപ്പോൾ കുറച്ചു കാലമായി സംവിധാന രംഗത്ത് സജീവമല്ലാത്ത അദ്ദേഹം അടുത്ത വർഷം ഒരു വമ്പൻ തിരിച്ചു വരവ് നടത്താനുള്ള ഒരുക്കത്തിൽ ആണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കടുവ എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ ഉള്ള മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ഈ മാസ്സ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ പൃഥ്വിരാജ് ചിത്രങ്ങൾ രചിക്കുകയും ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രം രചിച്ചു സംവിധാനം ചെയ്യുകയും ചെയ്ത ജിനു എബ്രഹാം ആണ്.
എന്നാൽ ഇതിനൊക്കെ ഒപ്പം സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്നതു ഷാജി കൈലാസ്- രവി കെ ചന്ദ്രൻ വീണ്ടും ഒന്നിക്കുന്നു എന്നതാണ്. മലയാളത്തിൽ നിന്ന് ബോളിവുഡിൽ എത്തി അവിടെയും വെന്നിക്കൊടി പാറിച്ച ഛായാഗ്രാഹകൻ ആണ് രവി കെ ചന്ദ്രൻ. അദ്ദേഹം 24 വർഷത്തിന് ശേഷമാണു ഷാജി കൈലാസുമായി ഒന്നിച്ചു ഒരു മലയാള ചിത്രത്തിന് വേണ്ടി ജോലി ചെയ്യാൻ പോകുന്നത്. അവസാനമായി ഇവർ ഒന്നിച്ചത് ഷാജി കൈലാസിന്റെ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ദി കിങ്ങിന് വേണ്ടി ആയിരുന്നു. അതിനു മുൻപ് തലസ്ഥാനം, ഏകലവ്യൻ, മാഫിയ തുടങ്ങിയ ഷാജി കൈലാസ്- സുരേഷ് ഗോപി ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് രവി കെ ചന്ദ്രൻ ആയിരുന്നു.
വിരാസത്, ദിൽ ചാഹ്താ ഹെ, കോയി മിൽ ഗയ, ബ്ലാക്ക്, ഫനാ, സാവരിയ, റബ് നെ ബനാ ദി ജോഡി, ഗജനി, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള രവി കെ ചന്ദ്രൻ മിൻസാര കനവ്, കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ, സിറ്റിസൺ, കന്നതിൽ മുത്തമിട്ടാൽ, ആയുധ എഴുത്തു, ബോയ്സ്, ഏഴാം അറിവ് തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 19 വർഷങ്ങൾക്കു ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് കടുവ.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.