സൂപ്പർ ഹിറ്റ് കോമ്പോ മോഹൻലാൽ – ജീത്തു ജോസഫ് ടീം പുതിയ ചിത്രം പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ 33-മത് പ്രൊഡക്ഷനാണ് ഈ ചിത്രം. ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം
നിലവിൽ ജീത്തു ജോസഫും മോഹൻലാലും റാം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റാമിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. റാമിന്റെ ബ്രേക്കിലാകും ഈ ചിത്രത്തിന്റെ ചിത്രീകരണം. അതിന് ശേഷം മാത്രമേ റാം പൂർത്തികരിക്കൂ എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ
മോഹൻലാൽ നായകനായി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. ‘ദൃശ്യം2 വും ’12ത് മാനും’ ഹോട്സ്റ്റാറിലൂടെ ഒടിടി റീലീസ് ആയി വമ്പൻ വിജയമായി മാറിയിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.