മെഗാസ്റ്റാർ ലുക്കിൽ സണ്ണി വെയ്ൻ: ടർബോയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ?
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മമ്മൂട്ടി ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ഇതിലെ അദ്ദേഹത്തിന്റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള യുവതാരം സണ്ണി വെയ്‌ന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ടർബോയിൽ മമ്മൂട്ടിക്കൊപ്പം വളരെ നിർണ്ണായകമായ ഒരു വേഷവും സണ്ണി വെയ്ൻ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിയുടെ അനുജൻ ആയി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് സണ്ണി വെയ്ൻ ചെയ്യുന്നതെന്നും വാർത്തകളുണ്ട്.
അടുത്തകാലത്തായി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ നടനായും താരമായും നിറഞ്ഞു നിൽക്കുകയാണ് സണ്ണി വെയ്ൻ. അപ്പൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം വലിയ കയ്യടിയാണ് ഈ നടന് നേടിക്കൊടുത്തത്. ഈ വരുന്ന നവംബർ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന വേല എന്ന ചിത്രത്തിലും ഷെയ്ൻ നിഗമിനൊപ്പം നായക വേഷം ചെയ്യുന്നത് സണ്ണി വെയ്ൻ ആണ്. ഒരു പോലീസ് കഥാപാത്രമായാണ് വേലയിൽ സണ്ണി വെയ്ൻ അഭിനയിക്കുന്നത്. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ അതിഥി വേഷത്തിലും സണ്ണി വെയ്ൻ അഭിനയിച്ചിരുന്നു. മമ്മൂട്ടി, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, കൈതി ഫെയിം അർജുൻ ദാസ് എന്നിവരും വേഷമിടുന്ന ടർബോക്ക് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമയും സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്. ഷമീർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.