നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പടവെട്ട് എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ൻ നിര്‍മാണ രംഗത്തേക്കുള്ള ആദ്യ ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്.കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായാ നിവിൻ പോളിക്കൊപ്പം യുവാക്കളുടെ ഹരമായ സണ്ണി കൈ കോർക്കുമ്പോൾ ഇരുകൂട്ടരുടേം ആരാധകർ ആവേശത്തിലാണ്. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ചിത്രം സണ്ണി വെയ്ൻ ഒരുക്കുന്നത് വമ്പൻ ബഡ്ജറ്റിൽ തന്നെയാണ്. ഏകദേശം 12 കോടി മുകളിൽ ബജറ്റ് ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തായിരിക്കും. 96 എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് ഗോവിന്ദ്. 4 വർഷം മുൻപ് ഹരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഗോവിന്ദ് അവസാനമായി മലയാളത്തിൽ സംഗീതം ഒരുക്കിയത്.
ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം അടുത്തിടെ ലിജു കൃഷ്ണ സംവിധാനം ചെയ്യുകയും സണ്ണി വെയ്ൻ നിർമ്മിക്കുകയും ചെയ്തിരുന്നു. തുറമുഖം എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി പടവെട്ടിൽ ഭാഗമാവും. മൂത്തോൻ, ലവ് ആക്ഷൻ ഡ്രാമാ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടെ റിലീസിനയി അണിയറയിൽ ഒരുങ്ങുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.