മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് പ്രശസ്ത യുവ താരം സണ്ണി വെയ്ൻ ആണ്. തന്റെ കരിയറിൽ മഞ്ജു അഭിനയിക്കുന്ന ആദ്യത്തെ ഹൊറർ ചിത്രമാണ് ഇത്. നവാഗതരായ രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനിൽ കുമാർ, അഭയ കുമാർ എന്നിവർ ചേർന്നാണ്. ഡിസംബർ മാസത്തിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സണ്ണി വെയ്ൻ ആദ്യമായാണ് മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
പ്രശസ്ത നടൻ അലെൻസിയറും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം അവതരിപ്പിക്കും. ഈ ചിത്രത്തിന്റെ സംവിധായകരും രചയിതാക്കളും പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ അസ്സോസിയേറ്റ് ഡിറക്ടർസ് ആയിരുന്നു. പുണ്യാളൻ അഗർബത്തീസ് എന്ന ജയസൂര്യ ചിത്രം രചിക്കാൻ രഞ്ജിത്ത് ശങ്കറിന്റെ ഒപ്പം ഉണ്ടായിരുന്നവർ ആണ് അനിൽ കുമാറും അഭയ കുമാറും. ഈ ചിത്രത്തിന്റെ സംവിധായകരായ രൺജിത് കമല ശങ്കറും സലിൽ വി യും ചേർന്നാണ് ആസിഫ് അലി അഭിനയിച്ച കോഹിനൂർ എന്ന ചിത്രം രചിച്ചത്. ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമായ അന്വേഷണം എന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചിരിക്കുന്നതും ഇവർ രണ്ടു പേരും ചേർന്നാണ്.
ഏതായാലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം, റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴി, സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, സനൽ കുമാർ ശശിധരൻ ഒരുക്കിയ കയറ്റം എന്നിവയാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ. ഇത് കൂടാതെ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ഒരുക്കുന്ന ചിത്രത്തിലും മഞ്ജു നായികാ വേഷത്തിൽ എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രമായിരിക്കും സണ്ണി വെയ്‌ന്റെ അടുത്ത റിലീസ്. കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിലും സണ്ണി വെയ്ൻ നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.