[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി മറിയം വന്നു വിളക്കൂതി

നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിർവഹിച്ച മറിയം വന്നു വിളക്കൂതി എന്ന ചിത്രം റീലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ന് വേൾഡ് എയ്ഡ്സ് ഡേ പ്രമാണിച്ചു വളരെ രസകരമായ ഒരു ടീസർ ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകരിൽ നൊസ്റ്റാൾജിയ ഉണർത്തിക്കൊണ്ടു ഒരു റേഡിയോ ശബ്ദരേഖ മോഡലിൽ ആണ് ഇതിന്റെ ടീസർ റീലീസ് ചെയ്തിരിക്കുന്നത്. എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിന് എത്തും. നൈല ഉഷ, ഭാഗ്യലക്ഷ്മി, ജിസ് ജോയ്, മിഥുൻ രമേശ്, ജോസഫ്‌ അന്നംകുട്ടി ജോസ്, അശ്വതി ശ്രീകാന്ത്, മാത്തുക്കുട്ടി, ഷാൻ, നീന, രേണു തുടങ്ങിയവർ ആണ് ഇതിന്റെ ചലച്ചിത്ര ശബ്ദരേഖ മോഡലിൽ ഉള്ള ടീസർ റീലീസ് ചെയ്തത്.

മുകളിൽ പറഞ്ഞവർ എല്ലാവരും തന്നെ റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്ന നിലയിലും പ്രശസ്‌തരായവർ ആണ്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽതാഫ് സലിം എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രേമത്തിന് ശേഷം സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ ഒരിക്കൽ കൂടി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഒരു രാത്രിയിൽ രണ്ടു മണിക്കൂർ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നും സൂചന ഉണ്ട്. ഏതായാലും ഇതിന്റെ ശബ്ദരേഖ ടീസർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.