Kayamkulam Kochunni Movie
റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം നാലു ദിവസം മുൻപേ മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി പ്രദർശനം ആരംഭിക്കുകയും ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നോട്ടു പോവുകയുമാണ്. കായംകുളം കൊച്ചുണ്ണി ആയുള്ള നിവിൻ പോളിയുടെയും ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റേയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. നിവിൻ തന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകിയപ്പോൾ മോഹൻലാൽ ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇവർക്കൊപ്പം നിന്ന് ഗംഭീര പ്രകടഭം നടത്തിയ മറ്റൊരു നടൻ ആണ് യുവ താരം സണ്ണി വെയ്ൻ. കേശവൻ എന്ന കഥാപാത്രമായി വില്ലൻ വേഷത്തിൽ സണ്ണി വെയ്ൻ നടത്തിയതും ഈ നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ്.
എല്ലാത്തരം റോളുകളും തനിക്കു മികവോടെ ചെയ്തു ഫലിപ്പിക്കാൻ കഴിയുമെന്നു സണ്ണി വെയ്ൻ ഈ പ്രകടനത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു. സംഭാഷണ രീതി കൊണ്ടും ശരീര ഭാഷ കൊണ്ടും തന്റെ കഥാപാത്രത്തിന് പൂർണ്ണത നല്കാൻ ഈ നടന് സാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും കിടിലൻ പെർഫോമൻസ് തന്നെയാണ് സണ്ണി വെയ്ൻ കാഴ്ച വെച്ചത്. ഇവർക്കൊപ്പം തങ്ങൾ ആയെത്തിയ ബാബു ആന്റണി, ജാനകി ആയെത്തിയ പ്രിയ ആനന്ദ് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ഗോകുലം ഗോപാലൻ നാൽപ്പത്തിയഞ്ച് കോടി രൂപയോളം മുതൽ മുടക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് തന്നെ വേൾഡ് വൈഡ് കളക്ഷൻ ആയി ഏകദേശം പതിനേഴു കോടിയോളം രൂപ നേടി കഴിഞ്ഞു. ഇപ്പോഴും വമ്പൻ തിരക്കാണ് കായംകുളം കൊച്ചുണ്ണി കാണാൻ പ്രദർശന ശാലകളിൽ അനുഭവപ്പെടുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.