മലയാള സിനിമയിലെ പ്രശസ്ത നടനായ ഇന്ദ്രൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ ലോകത്തെ വലിയ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റ് വെൽകം കിട്ടിയ നടനായി മാറി ഇന്ദ്രൻസ്. അവിടെ ഈ വർഷം മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രവുമായിരുന്നു വെയിൽ മരങ്ങൾ. എന്നാൽ ഇന്ദ്രൻസ് ഇത്ര വലിയ നേട്ടം അവിടെ സ്വന്തമാക്കിയിട്ടും മലയാള സിനിമയോ സോഷ്യൽ മീഡിയയോ അത് ആഘോഷമാക്കിയില്ല എന്ന ഒരു ആരോപണം സിനിമാ സ്നേഹികൾക്കിടയിൽ നിന്നുണ്ടായി. പക്ഷെ ഈ വിവരം അറിഞ്ഞ സമയത്തു തന്നെ ഇന്ദ്രൻസിനെ അഭിനന്ദിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ട മലയാളത്തിലെ യുവ താരം ആണ് സണ്ണി വെയ്ൻ.
അഭിമാനം എന്ന് പറഞ്ഞാണ് അദ്ദേഹം ഇന്ദ്രൻസിന്റെ ചിത്രം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടത്. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇന്ദ്രൻസിന്റെ നേട്ടത്തിന് നേരെ കണ്ണ് തുറന്നിരിക്കുകയാണ്. ഏകദേശം ഇരുപതു വർഷം മുൻപ് മോഹൻലാലിന് ക്യാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റ് വിരിച്ചു സ്വീകരണം നൽകിയിരുന്നു. മലയാള നടന്മാർക്ക് വളരെ അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള ഒരു നേട്ടമാണ് ഇന്ദ്രൻസ് സ്വന്തമാക്കിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ നേടിയെടുത്ത ഇന്ദ്രൻസ് ഇപ്പോൾ കാമ്പുള്ള വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുകയാണ്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ ആണ് ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.